എൻ ടി ആർ ഗാർഡൻ
ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന എൻ.ടി.ആർ ഗാർഡൻ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ്. ഹുസൈൻ സാഗർ തടാകത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന എൻ.ടി.ആർ. ഗാർഡൻ പ്രകൃതി സൗന്ദര്യവും, വിനോദസൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. ആന്ധ്രയിലെ മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ ഓർമ്മക്കായി 40 കോടി മുതൽമുടക്കിൽ 2002 ൽ ഈ കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ടോയ് ട്രെയിൻ, കാർ കഫേകൾ, ജാപ്പനീസ് ഗാർഡൻ, ഫ്രൂട്ട് റസ്റ്റോറൻറ്, റോറിംഗ് കസ്കെഡ്, ഒരു ഫൗണ്ടൻ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. 34 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന എൻ ടി ആർ ഗാർഡൻ പൂച്ചെടികളുടെയും ചെടികളുടെയും വിശാലമായ ഒരു ശേഖരം തന്നെയാണ്. എൻ ടി ആർ ഗാർഡൻസിൽ 'ഡെസേർട്ട് ഗാർഡൻ' എന്ന വിഭാഗത്തിൽ തന്നെ ഏറ്റവും പുതിയതും ആകർഷണീയവുമായ 150 തരം സസ്യങ്ങൾ ഉണ്ട് . ഏകദേശം 1000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രദേശത്ത് വികസിപ്പിച്ചെടുത്തിട്ടുള്ള വിഭാഗത്തിൽ ഹെർബൽ കോസ്മെറ്റിക്സ്, കുഷ്ഠരോഗ, രക്തസമ്മർദ്ദം എന്നിവക്കുള്ള ഔഷധസസ്യങ്ങളും വളർത്തുന്നു. കൊൽക്കത്ത, ഷിർദ്ദി എന്നിവടങ്ങളിലെ ചില നഴ്സറികളിൽ നിന്നാണ് ഈ ചെടികൾ കൊണ്ടുവരുന്നത്. കൂടാതെ ഇവിടെ എടുത്തു പറയേണ്ട ഒരു ഭക്ഷണശാല കൂടിയുണ്ട്. മച്ചാൻ റെസ്റ്റോറന്റ് എന്നറിയപ്പെടുന്ന ഈ ഭക്ഷണശാല ഒരു മരത്തിൽ ഉള്ളിൽ മുറികൾ പണിതാണ് രൂപപെടുത്തിയിരിക്കുന്നത്. ഈ ഗാര്ഡന് രൂപകൽപന നൽകിയത് പ്രശസ്ത കലാകാരൻ നിതീഷ് റോയി ആണ്.
|
Portal di Ensiklopedia Dunia