എ.ടി.ഐ. ടെക്നോളജീസ്
ഗ്രാഫിക് പ്രോസസിങ് യുണിറ്റുകളുടെയും മദർ ബോഡ് ചിപ്പ്സെറ്റുകളുടെയും പ്രധാന ഉത്പാദകരാണ് എടിഐ ടെക്നോളജീസ് Inc.. 2006-ൽ ഇതിനെ എ.എം.ഡി. ഏറ്റെടുത്തു. ഇപ്പോൾ എ.എം.ഡി. ഗ്രാഫിക് പ്രോഡക്ട് ഗ്രൂപ്പ് എന്ന് പുനർ നാമകരണം ചെയ്തു. ഗ്രാഫിക് കാർഡുകളിൽ ബ്രാൻഡ് പേരായിട്ടാണ് എടിഐ ഉപയോഗിക്കുന്നത്. ഗ്രാഫിക്സിലും ഹാൻഡ് ഹെൽഡ് വിപണിയിലും എൻവിദിയ ആണ് മുഖ്യ എതിരാളികൾ. എൻവിദിയയുടെ ജീഫോഴ്സ് ഗ്രാഫിക് ശ്രേണിയുമായി മത്സരിക്കുന്നവയാണ് എ.എം.ഡിയുടെ റാഡിയോൺ ശ്രേണി. ചരിത്രംഅറേ ടെക്നോളജീസാണ് എടിഐ ടെക്നോളജീസ് സ്ഥാപിക്കുന്നത്[1]. 1985-ലായിരുന്നു ഇത്. ഒ.ഇ.എം. മേഖലയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇൻറഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡുകളായിരുന്നു ഉത്പന്നങ്ങൾ. 1987 ആയപ്പോഴേക്കും ഗ്രാഫിക് വിപണിയിൽ ശക്തമായ ചുവടുറപ്പിക്കുവാൻ ഇവർക്കു കഴിഞ്ഞു. ഇജിഎ വണ്ടർ, വിജിഎ വണ്ടർ എന്നീ ഗ്രാഫിക്സ് ശ്രേണികൾ ആ വർഷം തന്നെ അവതരിപ്പിക്കുകയുണ്ടായി[2]. 1991-ൽ എടിഐയുടെ ആദ്യ സിപിയു ഇല്ലാത്ത പ്രോസസിങ് യൂണിറ്റ് കമ്പനി പുറത്തിറക്കി. 1993-ൽ കമ്പനി പബ്ലിക് ആകുകയും നാസ്ദാക്, ടോറൻറോ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ ഓഹരി വിപണികളിൽ പേരി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ![]() ![]() ![]() ഉത്പന്നങ്ങൾഇതും കാണുക
Competing Companiesഅവലംബം
External links![]() വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
AMD joins forces with ATi ATi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia