എ കിങ് ഇൻ ന്യൂയോർക്ക്‌

എ കിങ് ഇൻ ന്യൂയോർക്ക്‌
എ കിങ് ഇൻ ന്യൂയോർക്കിന്റെ പോസ്റ്റർ
സംവിധാനംചാർളി ചാപ്ലിൻ
കഥചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
ഡോൺ ആഡംസ്
മാക്സിൻ ഓഡ്ലേ
മാക്സിൻ ഓഡ്ലേ
ഒലിവർ ജോൺസൺ
മൈക്കിൾ ചാപ്ലിൻ
ഛായാഗ്രഹണംജോർജ് പെരിനൽ
Edited byജോൺ സീബോൻ
സംഗീതംചാർളി ചാപ്ലിൻ
നിർമ്മാണ
കമ്പനി
അറ്റിക്ക ഫിലിം കമ്പനി
വിതരണംആർച്ച്‌വേ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് (യു.കെ)
ക്ലാസ്സിക്ക് എന്റർറ്റൈൻമെന്റ് (യു.എസ്)
റിലീസ് തീയതിs
സെപ്റ്റംബർ 12, 1957 (യു.കെ)
8 മാർച്ച് 1972 (യു.എസ്)
Running time
110 മിനിറ്റുകൾ
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് 1957-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്‌ ഹസ്യചലച്ചിത്രമാണ് എ കിങ് ഇൻ ന്യൂയോർക്ക്‌  (മലയാളം പരിഭാഷ: ന്യൂയോർക്കിൽ ഒരു രാജാവ്) ചാപ്ലിൻ അവസാനമായി പ്രധാനവേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഇളയമകനായ മൈക്കിൾ ചാപ്ലിനുമുണ്ടായിരുന്നു. മക്കാർത്തിയിസത്തേയും അമേരിക്കയിൽ അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയനിലപാടുകളേയും ആക്ഷേപഹാസ്യരൂപേണ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. 1952-ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടതിനാൽ യൂറോപ്പിൽ വെച്ചാണ് ചിത്രം നിർമ്മിച്ചത്. ഇക്കാരണങ്ങൾ കൊണ്ട്തന്നെ 1973 വരെ ചിത്രം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല.

കഥാപാത്രങ്ങൾ

സ്വീകാര്യത

ചിത്രം യൂറോപ്പിൽ നന്നായി വിജയിച്ചു. എന്നിരുന്നാലും അമേരിക്കയിലെ വിതരണാഭാവം ലാഭത്തെ ബാധിച്ചു. ചലച്ചിത്രനിരൂപണവെബ്സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ 80% റേറ്റിങ്ങുണ്ട്.[1]

ചാപ്ലിന്റെ സിനിമകളിൽ പ്രധാനപ്പെട്ട ഒന്നാണ് എ കിങ് ഇൻ ന്യൂയോർക്ക്‌ എന്ന് ചാപ്ലിന്റെ ജീവചരിത്രകാരനായ ജെഫ്രി വാൻസിൻ 2003-ൽ എഴുതുകയുണ്ടായി. അദ്ദേഹമത് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "1950-കളിലെ രാഷ്ട്രീയനിലപാടുകളെയും സമൂഹത്തേയുമാണ് ചിത്രം ലക്ഷ്യം വെക്കുന്നതെങ്കിലും ചിത്രത്തിലെ ആക്ഷേപഹാസ്യം കാലഹരണപ്പെടാത്ത ഒന്നാണ്. അതിലെ കുറവുകളെ മാറ്റിനിർത്തിയാലും ഭ്രഷ്ട്ട് ചെയ്യപ്പെട്ടവന്റെ കണ്ണിലൂടെയുള്ള അമേരിക്കയെക്കുറിച്ചുള്ള ഒരു മികച്ച പഠനമാണ്". [2]

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya