എ ഷോട്ട് ഫിലിം എബൗട്ട് ലൗ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി സംവിധാനം നിർവഹിച്ച് 1988-ൽ റിലീസ് ചെയ്ത് ഒരു പോളിഷ് ചലച്ചിത്രമാണ് എ ഷോട്ട് ഫിലിം എബൗട്ട് ലൗ (പോളിഷ്:Krótki film o milosci).[1] ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത് "ഡെക്കലോഗ്" എന്ന ടെലിവിഷൻ പരമ്പരയുടെ ഒരു ഭാഗം വികസിപ്പിച്ചാണ് ചിത്രം തയ്യാറാക്കിയത്. തന്നേക്കാൾ പ്രായമുള്ള അയൽക്കാരിയോട് ഒരു യുവാവിന് തോന്നുന്ന അന്ധമായ ആകർഷകത്വമാണ്, വാഴ്സോ നരഗത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം 1988-ലെ പോളിഷ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരം നേടി.[2] 1989-ലെ വെനീസ ചലച്ചിത്രമേളയിൽ "ഡെക്കലോഗ്' FIPRESCI പുരസ്ക്കാരത്തിന് അർഹമായിരുന്നു.[3] ശശിലാൽ നായർ സംവിധാനം ചെയ്ത് 2002-ലെ വിവാദ ഹിന്ദി ചലച്ചിത്രം "ഏക്ക് ചോട്ടിസി ലവ് സ്റ്റോറി" ഈ ചിത്രത്തിന്റെ ബോളീവുഡ് പകർപ്പാണ്. പുരസ്കാരങ്ങൾ
ഇതുകൂടി കാണുകഅവലംബം
പുറമെ നിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia