എ സ്റ്റോം ഓഫ് സ്വോഡ്സ്
ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ഏഴ് ആസൂത്രിത നോവലുകളിൽ മൂന്നാമത്തെ നോവലാണ് എ സ്റ്റോം ഓഫ് സ്വോഡ്സ്. [1] 2000 ഓഗസ്റ്റ് 8-ന് യു.കെയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിന്റെ യുഎസ് പതിപ്പ് 2000 നവംബറിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ പ്രസിദ്ധീകരണ സമയത്ത്, എ സ്റ്റോം ഓഫ് സ്വോഡ്സ് പരമ്പരയിലെ ഏറ്റവും വലിയ നോവൽ ആയിരുന്നു. വലിപ്പകൂടുതൽ മൂലം ബ്രിട്ടനിലും ഓസ്ട്രേലിയയിലും ഇസ്രയേലിലും അതിന്റെ പേപ്പർബാക്ക് എഡിഷൻ രണ്ടു ഭാഗമായി ആണ് ഇറക്കിയത്. ആദ്യ ഭാഗം സ്റ്റീൽ ആൻഡ് സ്നോ എന്ന പേരിൽ 2001 ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ചു. രണ്ടാം ഭാഗം ബ്ലഡ് ആന്റ് ഗോൾഡ് എന്ന പേരിൽ 2001 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചു. പോളിഷ്, ഗ്രീക്ക് പതിപ്പുകളിലും ഇതേ രീതി ഉപയോഗിച്ചിരുന്നു. ഫ്രാൻസിൽ, നോവൽ നാല് വ്യത്യസ്ത വോള്യങ്ങളായി മുറിക്കുവാൻ തീരുമാനമെടുത്തു. 2001 ലെ ലോക്കസ് അവാർഡ്, 2002 ലെ മികച്ച നോവലിനുള്ള ഗെഫെൻ അവാർഡ് എന്നിവ നേടുകയും, 2001 ലെ നെബുല അവാർഡിന് ഈ പുസ്‌തകം നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. [2] സയൻസ് ഫിക്ഷൻ ഫാന്റസി മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ഹ്യൂഗോ അവാർഡിന് നാമനിർദ്ദേശം നേടുന്ന പരമ്പരയിലെ ആദ്യ നോവലായി എ സ്റ്റോം ഓഫ് സ്വോഡ്സ് എങ്കിലും ജെ. കെ റൗളിങിന്റെ ഹാരി പോട്ടർ ആൻഡ് ദി ഗോബ്ലറ്റ് ഓഫ് ഫയർ എന്ന നോവലിനോട് പരാജയപ്പെട്ടു. [2][3] അവലംബം
ബാഹ്യ കണ്ണികൾ
|
Portal di Ensiklopedia Dunia