ഐൻ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" സിദ്ധാർത്ഥ ശിവ രചനയും സംവിധാനവും നിർവഹിച്ച് 2015 ൽ പുറത്തിറങ്ങിയ ഒരു സിനിമയാണ് ഐൻ (Ain).[1] മുസ്തഫയും, രചന നാരായണൻകുട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[2] മലബാർ മേഖലയിൽ നടക്കുന്ന ഈ കഥയിൽ അലസനും നിഷ്കളങ്കനുമായ മാനു എന്ന യുവാവ് അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുന്നു, അതേ തുടർന്ന ഭയചകിതനായ അയാൾ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ഗ്രാമം വിടാൻ നിർബന്ധിതനാവുന്നു. 2015 സെപ്തംബർ 25 ന് കേരളത്തിലെ തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്തു. 62 ആമത് ദേശീയ സിനിമാപുരസ്കാരങ്ങളിൽ, മലയാളത്തിൽ നിന്നുമുള്ള മികച്ച ചിത്രമായി ഐൻ തിരഞ്ഞെടുക്കപ്പെട്ടു.[3] കഥാസംഗ്രഹംവിദ്യാഭ്യാസമില്ലാത്ത, നിഷ്കളങ്കനും അലസനുമായ ഒരു യുവാവാണ് മുഹമ്മദ് ജലാലുദ്ദീൻ റൂമി എന്ന മാനു. ഉത്തരവാദിത്തമില്ലായ്മ കൊണ്ട് ചില ജോലികളിൽ നിന്നും അയാൾ പുറത്താക്കപ്പെടുന്നു. അപ്രതീക്ഷിതമായി മാനു ഒരു കൊലപാതകത്തിനു ദൃക്സാക്ഷിയായിത്തീരുന്നു. മാനു സംഭവം കണ്ടെന്നു മനസ്സിലാക്കിയ കൊലപാതകികൾ അവനേയും വകവരുത്താൻ തീരുമാനിക്കുന്നു, അവിടെ നിന്നും രക്ഷപ്പെട്ട മാനു ജീവൻ ഭയന്ന് നാടു വിടുന്നു. മംഗലാപുരത്തെത്തിയ മാനു, അവിടെ ഒരു മലയാളി കുടുംബത്തെ പരിചയപ്പെടുന്നു. ആ കുടുംബത്തിലെ സൈറാബാനു എന്ന പെൺകുട്ടി മാനുവിന്റെ ജീവിതലക്ഷ്യത്തെ തന്നെ മാറ്റിമറിക്കും വിധം സ്വാധീനം ചെലുത്തുന്നു. അഭിനേതാക്കൾപുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia