ഐൽ ഒഫ് മാൻ
ഐറിഷ് കടലിൽ ബ്രിട്ടീഷ് ദ്വിപുകളുടെ വടക്കു പടിഞ്ഞാറു തീരത്തുനിന്ന് 56 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ദ്വീപ്. യുണൈറ്റഡ് കിങ്ഡത്തിന്റെ അധികാരാതൃത്തിയിൽ പെടുന്ന ഐൽ ഒഫ് മാൻ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് പ്രാധാന്യം നേടിയിരിക്കുനത്. താരതമ്യേന തണുപ്പുകുറഞ്ഞ ശൈത്യകാലവും താപനിലകുറഞ്ഞ ഉഷ്ണകാലവും ചേർന്ന സുഖകരമായ കാലാവസ്ഥയുള്ള ഈ ദ്വീപ് ബ്രിട്ടീഷുകാരുടെ ഒഴിവുകാല വിനോദകേന്ദ്രമായി തീർന്നിരിക്കുന്നു.[1] കൃഷിയും വ്യവസായവും518 ച. കി. മീ. വിസ്തീർണമുള്ള ഈ ദ്വീപിന്റെ മധ്യഭാഗത്ത് തെക്കുവടക്കായി തരിശായ മൊട്ടക്കുന്നുകളുടെ ഒരു നിര കാണാം. ഇവയ്ക്കുചുറ്റും കൃഷിക്കുപയുക്തമായ നിരന്ന പ്രദേശമാണുള്ളത്. ഓട്സ് ആണ് പ്രധാനവിള. ആടുവളർത്തൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. തന്മൂലം ക്ഷീരസംബന്ധിയായ വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ഈ ദ്വീപിന് ചുറ്റുമുള്ള കടലുകളിൽ സമ്പദ്പ്രധാനമായ ഹെറിങ്മത്സ്യം സമൃദ്ധമായുണ്ട്. മീൻപിടിത്തവും ഉപ്പിട്ടുണക്കിയ ഹെറിങ്ങിന്റെ കയറ്റുമതിയും ഈ ദ്വീപിലെ പ്രധാന വ്യവസായമായി വളർന്നിരിക്കുന്നു. സ്കോട്ടുലൻഡുകാരായ കുടിയേറ്റക്കാരാണ് പൊതുവേ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ജനങ്ങളിൽ ഭൂരിപക്ഷവും സ്കാൻഡിനേവിയയിൽ നിന്ന് കുടിയേറിയ സെൽറ്റിക് വിഭാഗക്കാരാണ്. മെഥേഡിസ്റ്റ്, ചർച്ച് ഒഫ് ഇംഗ്ലണ്ട്, റോമൻ കത്തോലിക്കർ തുടങ്ങി ക്രിസ്തുമതത്തിന്റെ അവാന്തര വിഭാഗങ്ങൾക്ക് ഇവിടെ ഗണ്യമായ സംഖ്യാബലമുണ്ട്. ഐൽ ഒഫ് മാനിലെ പ്രധാന വരുമാനമാർഗ്ഗം ടൂറിസം ആണ്; പ്രതിവർഷം ഏതാണ്ട് അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാർ തങ്ങളുടെ ഒഴിവുകാലം കഴിച്ചുകൂട്ടുവനായി ഈ ദ്വീപിൽ എത്തിച്ചേരുന്നു.[2] സ്വയംഭരണംബ്രിട്ടീഷ് രാജാവ് അഥവാ രാജ്ഞി നിയമിക്കുന്ന ഗവർണറാണ് ഈ ദ്വീപിലെ ഭരണത്തലവൻ. ഗർണറെ ഉപദേശിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധി സഭയുമുണ്ട്. പാരമ്പര്യ ക്രമത്തിനു മുൻതൂക്കം നൽകുന്ന തനതായ നിയമവ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ള സ്വയംഭരണമാണ് ഇവിടെ നിലവിലുള്ളത്. തലസ്ഥാനം ഡഗ്ലസ്. [3] അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia