ഓട്ടോളജിചെവിയുടെ (കേൾവിയും വെസ്റ്റിബുലർ സെൻസറി സംവിധാനങ്ങളുമായി ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനങ്ങളും) പതോളജിക്കൽ അനാട്ടമി, ഫിസിയോളജി, രോഗങ്ങൾ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓട്ടോളജി.[1] [2] ഓട്ടോളജിക് സർജറി വിഭാഗം സാധാരണയായി ടിംപാനോപ്ലാസ്റ്റി, അല്ലെങ്കിൽ ഇയർ ഡ്രം സർജറി, ഓസിക്യുലോപ്ലാസ്റ്റി, അല്ലെങ്കിൽ ശ്രവണ അസ്ഥികളുടെ ശസ്ത്രക്രിയ, മാസ്റ്റോയ്ഡെക്ടമി എന്നിവ പോലുള്ള ക്രോണിക് ഓട്ടൈറ്റിസ് മീഡിയയുമായി ബന്ധപ്പെട്ട മധ്യ കർണ്ണത്തിന്റെയും മാസ്റ്റോയിഡിന്റെയും ശസ്ത്രക്രിയയെ സൂചിപ്പിക്കുന്നു. ഒട്ടോളജിയിൽ ഓട്ടോസ്ക്ലെറോസിസിനുള്ള സ്റ്റാപെഡെക്ടമി ശസ്ത്രക്രിയപോലെ കണ്ടക്റ്റീവ് ശ്രവണ നഷ്ടത്തിന്റെ ശസ്ത്രക്രിയാ ചികിത്സയും ഉൾപ്പെടുന്നു. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു മേഖലയും ഓട്ടോലാറിംഗോളജിയുടെ ഉപവിഭാഗവും ആയ ന്യൂറോട്ടോളജി, ശ്രവണ പ്രശ്നങ്ങൾക്കും, ബാലൻസ് തകരാറുകൾക്കും കാരണമാകുന്ന ആന്തരിക കർണ്ണ രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ്. ന്യൂറോഓട്ടോളജിക് സർജറി സാധാരണയായി ലാബിരിന്തെക്ടമി, കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ, ഇൻട്രാകനാലിക്കുലാർ അക്കോസ്റ്റിക് ന്യൂറോമാസ് പോലുള്ള ടെമ്പറൽ അസ്ഥിയുടെ ട്യൂമറുകളുടെ ശസ്ത്രക്രിയ എന്നിവ പോലുള്ള ആന്തരിക കർണ്ണ ശസ്ത്രക്രിയയെ സൂചിപ്പിക്കുന്നു. ലാർജ് സെറിബെല്ലർ പോണ്ടിൻ ആംഗിൾ അക്കോസ്റ്റിക് ന്യൂറോമാസ്, ഗ്ലോമസ് ജുഗുലാർ ട്യൂമറുകൾ, ഫേഷ്യൽ നാഡി ട്യൂമറുകൾ എന്നിവ പോലുള്ള ഇൻട്രാക്രേനിയൽ ട്യൂമറുകൾ ചികിത്സിക്കുന്ന ശസ്ത്രക്രിയകളും ന്യൂറോട്ടോളജിയിൽ വരുന്നു. ഓട്ടോളജിയുടെ ചില പരിഗണനാ വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ന്യൂറോട്ടോളജിയുടെ മറ്റ് സമാന പരിഗണനകളിൽ ഇവ ഉൾപ്പെടുന്നു:
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia