ഔട്ട്‌ലുക്ക്.കോം
മൈക്രോസോഫ്റ്റിന്റെ പുതിയ വെബ്മെയിൽ സേവനമാണ് ഔട്ട്‌ലുക്ക്.കോം[2]. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നൽകുന്നത്. പതിയെ ഹോട്ട്മെയിലിനെ മാറ്റി ഔട്ട്‌ലുക്ക് ആക്കും[3]. മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ സ്‌കൈപ്പ് (Skype) വീഡിയോ ചാറ്റ് സൗകര്യത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ പാകത്തിലാണ് ഔട്ട്‌ലുക്ക്.കോം രൂപപ്പെടുത്തിയിരിക്കുന്നത്. വിൻഡോസ് 8 പ്ലാറ്റ്‌ഫോമിന്റെ മെട്രോ യുഐ (Metro UI) യുമായി ചേർന്നുപോകത്തക്കവിധം ഔട്ട്‌ലുക്ക് ഡോട്ട്‌കോമിനെ രൂപപ്പെടുത്തുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്. ഈമെയിലുകൾ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ 'ഓവർലോഡാ'കുന്ന അവസ്ഥയാണിന്നുള്ളതെന്ന് ഔട്ട്‌ലുക്ക് ഡോട്ട് കോം അവതരിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് അഭിപ്രായപ്പെട്ടത്. അതിനൊരു പരിഹാരം, വെബ്‌മെയിലിലുള്ള വിവിധ തരം ഉള്ളടക്കഘടകങ്ങളെ ഓട്ടോമാറ്റിക്കായി വ്യത്യസ്ത സ്ഥാനങ്ങളിൽ ക്രമീകരിക്കുകയാണ്. ഔട്ട്‌ലുക്ക്.കോം മിൽ ഈമെയിൽ സന്ദേശങ്ങളും കോൺടാക്ടുകളും ന്യൂസ്‌ലെറ്ററുകളും പാക്കേജ് ഡെലിവറി നോട്ടീസുകളും സോഷ്യൽ നെറ്റ്‌വർക്ക് പോസ്റ്റുകളും വ്യത്യസ്ത മേഖലകളിലായിതിക്കും സൂക്ഷിക്കുക. യൂസർമാർ വരിക്കാരായേക്കാവുന്ന മറ്റ് സർവീസുകളുമായി എളുപ്പം ബന്ധപ്പെടാൻ പാകത്തിലാണ് ഔട്ട്‌ലുക്ക് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ലിങ്കഡ്ഇൻ, ഗൂഗിൾ എന്നിവയുമായി (വൈകാതെ സ്‌കൈപ്പുമായും) ബന്ധപ്പെട്ടിരിക്കുന്ന ആദ്യ ഈമെയിൽ സർവീസായിരിക്കും ഇതെന്ന് മൈക്രോസോഫ്റ്റിലെ ക്രിസ് ജോൺസ് പറഞ്ഞു. ഔട്ട്‌ലുക്ക്.കോം മിന് മറ്റ് സേവനങ്ങളിൽ നിന്നുള്ള പ്രധാന വ്യത്യാസമായി ചുണ്ടിക്കാണിക്കുന്നത് ഇതാണ്; നിലവിലുള്ള ഈമെയിൽ സർവീസുകളിലൊക്കെ അറ്റാച്ച് ചെയ്യാവുന്ന ചിത്രങ്ങളുടെയും വീഡിയോ ഫയലുകളുടെയും വലിപ്പത്തിന് പരിധിയുണ്ട്. ആ പരിമിതി ഉണ്ടാവില്ല എന്നതാണ് ഔട്ട്‌ലുക്ക് ഡോട്ട് കോമിന്റെ പ്രത്യേകത. മൈക്രോസോഫ്റ്റിന്റെ സ്‌കൈഡ്രൈവ് (Skydrive) സർവീസിന്റെ സഹായത്തോടെ ഏത് വലിപ്പത്തിലുള്ള ചിത്രങ്ങളും വീഡിയോകളും അറ്റാച്ച് ചെയ്ത് അയയ്ക്കാൻ കഴിയും. [4]. അവലംബം
വായനയ്ക്കായി
പുറം കണ്ണികൾ |
Portal di Ensiklopedia Dunia