കണ്ണൻ താമരക്കുളം
കണ്ണൻ താമരക്കുളംഒരു ഇന്ത്യൻ സീരിയൽ-സിനിമ സംവിധായകനാണ്.2015ൽ പ്രദർശനത്തിനെത്തിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച മലയാള ചലച്ചിത്രം. ജയറാം, റിമി ടോമി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ദിനേഷ് പള്ളത്തായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 2016ൽ ആടുപിലിയാട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. അറുന്നൂറ് വർഷങ്ങൾക്കു മുൻപ് നടന്നതെന്ന് വിശ്വസിക്കപെടുന്ന മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ജയറാം, രമ്യ കൃഷ്ണൻ, ഓം പുരി, സമ്പത്ത് രാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. 2017ൽ ജയറാം, ഉണ്ണിമുകുന്ദൻ, ആദിൽ ഇമ്പ്രാഹിം, സഞ്ജു ശിവറാം, പ്രകാശ് രാജ് എന്നിവരെ പ്രധാന അഭിനേതാക്കളാക്കി അച്ചായൻസ് എന്ന ചിത്രം സംവിധാനം ചെയ്തു. ഡി എൻ വി പി ക്രിയേഷൻസിന്റെ ബാനറിൽ സി കെ പത്മകുമാറാണ് ചിത്രം നിർമ്മിച്ചത്. 2018ൽ ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചാണക്യതന്ത്രം എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളചിത്രങ്ങൾക്കു പുറമെ തമിഴിൽ സുരയാടൽ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്രങ്ങൾ
(2015)
ടെലിവിഷൻ സീരിയലുകൾ
- ഏഷ്യാനെറ്റ്
അവലംബംMathrubboomi,Dailyhunt. |
Portal di Ensiklopedia Dunia