കത്തക്കാനകത്തക്കാന ( ജാപ്പനീസ്: 片仮名, Katakana, カタカナ) ഒരു ജാപ്പനീസ് സിലബറി (syllabary) ആണ്. ഹിരഗാനയും, കത്തക്കാന, കാഞ്ചിയും (ചില സന്ദർഭങ്ങളിൽ ലാറ്റിൻ ലിപിയും) ചേർന്നതാണ് ജാപ്പനീസ് റൈറ്റിംഗ് സിസ്റ്റം. കത്തക്കാന എന്ന വാക്കിന്റെ അർത്ഥം "വിഘടിച്ച കാന" എന്നാണ്. ഓരോ കനയും ഒന്നുകിൽ "അ" (കത്തക്കാന ア) പോലുള്ള സ്വരാക്ഷരത്തെ പ്രതിനിധീകരിക്കുന്നു; അല്ലെങ്കിൽ ഒരു വ്യഞ്ജനാക്ഷരവും സ്വരാക്ഷരവും "കാ" (കത്തക്കാന カ) എന്നതുപോലെയുള്ളവയെ പ്രതിനിധീകരിക്കുന്നു. അല്ലെങ്കിൽ "ൻ" (കത്തക്കാന ン) എന്ന ചില്ലക്ഷരത്തെ പ്രതിനിധീകരിക്കുന്നു. ചെറിയ, നേരായ സ്ട്രോക്കുകളും മൂർച്ചയുള്ള കോണും കത്തക്കാനയുടെ സ്വഭാവസവിശേഷതകളാണ്. റൈറ്റിംഗ് സിസ്റ്റംകത്തക്കാന സ്ക്രിപ്റ്റിൽ 46 അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു.
കത്തക്കാന അക്ഷരമാല
ഭാഷയിൽ കത്തക്കാനയുടെ ഉപയോഗംആധുനിക ജാപ്പനീസ് ഭാഷയിൽ, വിദേശ ഭാഷകളിൽ നിന്നോ ലോൺവേഡുകളിൽ നിന്നോ (ചൈനീസ് ഭാഷയിൽ നിന്ന് ചരിത്രപരമായി ഇറക്കുമതി ചെയ്ത വാക്കുകൾ ഒഴികെ) വാക്കുകൾ പകർത്താൻ കത്തക്കാന മിക്കപ്പോഴും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, "ടെലിവിഷൻ" എന്ന് എഴുതിയിരിക്കുന്നു テ レ ビ (തെരെബി). രാജ്യത്തിന്റെ പേരുകൾ, വിദേശ സ്ഥലങ്ങൾ, വിദേശ വ്യക്തിഗത പേരുകൾ എന്നിവയ്ക്കായും സാധാരണയായി കത്തക്കാന ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സാധാരണയായി ア メ リ カ (അമേരിക്ക) എന്നാണ് പറയുക. എന്നാൽ, ചില രാജ്യങ്ങളുടെ പേരുകൾക്ക് കാഞ്ചി (ചൈനീസ് അക്ഷരങ്ങൾ) ഉണ്ടെങ്കിലും, സാധാരണയായി കത്തക്കാനയിലാണ് എഴുതാറ്; ഉദാഹരണത്തിനു: インド (ഇന്തോ, Indo) എന്ന വാക്കിനു അർത്ഥം ഭാരതം അഥവാ ഇന്ത്യ എന്നാണ്, എന്നാൽ ഈ വാക്കിനൊരു കാഞ്ചിയുണ്ട്. പഴയകാലത്ത്, മിഡിൽ ചൈനീസിൽ ഭാരതത്തെ 印度 (സിന്തു) എന്നാണ് എഴുതിയിരുന്നത്. ചൈനീസ് അക്ഷരങ്ങൾ ജാപ്പനീസ് ഭാഷയിൽ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ജാപ്പനീസിലും 印度 എന്നുതന്നെയാണ് എഴുതിയിരുന്നത്. എന്നാൽ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ, സീനോസ്ഫീയറിൽ (ചൈന, ജപ്പാൻ, കൊറിയ.... പോലുള്ളവ) (Sinosphere) ഉൾപ്പെടാത്ത രാജ്യങ്ങളിലൊന്ന് ഭാരതവുമായതുകൊണ്ട് പേര് കാഞ്ചിയിൽ എഴുതുന്നത് ഉപേക്ഷിച്ച് കത്തക്കാനയിൽ എഴുതുവാൻ തുടങ്ങി. ജാപ്പനീസ് കമ്പനി പേരുകൾ ട്രാൻസ്ക്രിപ്ഷൻ ചെയ്യുന്നതിന് കത്തക്കാന പലപ്പോഴും (എന്നാൽ എല്ലായ്പ്പോഴും അല്ല) ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സുസുക്കി ス ズ キ, ടൊയോട്ടയെ ト ヨタ എന്ന് കത്തക്കാനയിൽ എഴുതിയിരിക്കുന്നു. സാങ്കേതികവും ശാസ്ത്രീയവുമായ പദങ്ങളായ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജീവികളുടെയും ധാതുക്കളുടെയും പേരുകൾ സാധാരണയായി കത്തക്കാനയിൽ എഴുതപ്പെടുന്നു. വളരെ സാധാരണയായി കേൾക്കുന്ന ഭക്ഷണ വിഭവ വാക്കായ "റാമെൻ" നൂഡിൽ സൂപ്പിന്റെ കാഞ്ചി 拉麺 (റാമെൻ) എന്നാണെങ്കിലും, കത്തക്കാനയിലാണ് എഴുതാറ് (ラーメン) വലിയ കാഞ്ചി അല്ലെങ്കിൽ ഒറ്റ നോട്ടത്തിൽ കണ്ടാൽ വായിക്കുവാൻ ബുദ്ധിമുട്ടുള്ള കാഞ്ചിയൊക്കെ കത്തക്കാനയിലാണ് എഴുതാറ് ![]() മറ്റ് ഭാഷകളിൽ കത്തക്കാനയുടെ ഉപയോഗംഐനു ഭാഷഐനു[1] ഭാഷ[2] എഴുതാൻ ജാപ്പനീസ് ഭാഷാ പണ്ഡിതന്മാർ (ലിംഗ്വിസ്റ്റ്) സാധാരണയായി കത്തക്കാന ഉപയോഗിക്കുന്നു. ഭാഷയുമായി പൊരുത്തപ്പെടുന്നതിനായി ചില അക്ഷരങ്ങൾ പരിഷ്‌ക്കരിച്ചിട്ടുമുണ്ട്. തായ്‌വാനീസ് കനതായ്വാൻ ജപ്പാന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ[3] ഹോളോ തായ്‌വാനീസ് എഴുതാൻ ഉപയോഗിച്ചിരുന്ന കത്തക്കാന അടിസ്ഥാനമാക്കിയുള്ള ഒരു എഴുത്ത് സംവിധാനമാണ് തായ്‌വാനീസ് കന. ഓകിനാവാൻ ഭാഷഓകിനാവാൻ ഭാഷയുടെ സ്വരസൂചക ഗൈഡായി കത്തക്കാന ഉപയോഗിക്കുന്നു ചരിത്രം![]() ഒൻപതാം നൂറ്റാണ്ടിൽ (ഹെയാൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ) നാരയിലെ ബുദ്ധ സന്യാസിമാർ മാന്യോഗാന അക്ഷരങ്ങളുടെ ഭാഗങ്ങൾ ചുരുക്കെഴുത്തിന്റെ രൂപമായി ഉപയോഗിച്ചാണ് കത്തക്കാന വികസിപ്പിച്ചത്, അതിനാൽ ഈ കനയെ "കത്ത"-ക്കാന എന്ന് വിളിക്കുന്നു ("片" കത്ത- ഭാഗിക, വിഘടിച്ച ") സ്ട്രോക്ക് ഓർഡർ![]() ഓരോ കത്തക്കാന അക്ഷരവും എഴുതുന്നതിനുള്ള രീതി ഇനിപ്പറയുന്ന പട്ടികയിൽ കാണിക്കുന്നു.
അവലംബം
|
Portal di Ensiklopedia Dunia