കബുക്കി![]() ![]() ![]() ജപ്പാനിലെ പരമ്പരാഗതമായ നൃത്ത നാടകമാണ് കബുക്കി (歌舞伎). ആട്ടത്തിന്റെയും പാട്ടിന്റെയും കല എന്നാണ് കബുക്കിയുടെ അർത്ഥം. ക-ഗാനം, ബൂ-നൃത്തം, കി-സ്ത്രീ എന്നിങ്ങനെയാണ് വാക്കിന്റെ ഉദ്ഭവം. ചരിത്രസംഭവങ്ങളും പ്രണയബന്ധങ്ങൾക്കിടയിൽ വന്നു ചേരുന്ന സംഘർഷങ്ങളുമൊക്കെയാണ് കബുക്കിയുടെ ഇതിവൃത്തം. പ്രാചീന ജാപ്പനീസ് ഭാഷയാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. പരമ്പരാഗത ജാപ്പനീസ് വാദ്യങ്ങളുടെ അകമ്പടിയോടെ കബുക്കി രംഗത്ത് ചരിത്രം17 ആം നൂറ്റാണ്ടിലാണ് കബുക്കിയുടെ ഉത്ഭവകാലം(1603). സ്ത്രീകളും പുരുഷന്മാരും അക്കാലത്ത് അരങ്ങെത്തിയിരുന്നു. പീന്നിട് അധികാരദുഷ്‌പ്രഭുത്വത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ കാരണത്താൽ സദാചാരലംഘനം എന്ന പേരിൽ സ്ത്രീകൾക്ക് കബുക്കിയിൽ നിരോധനമേർപ്പെടുത്തി. 1652 ൽ പുരുഷന്മാർക്കും വിലക്കേർപ്പെടുത്തി. എന്നാൽ 1653 ൽ പുരുഷ കബുക്കി(യാരോ കബുക്കി) നിലവിൽ വന്നു. സ്ത്രീ വേഷങ്ങളും പുരുഷന്മാർ കൈകാര്യം ചെയ്യുന്ന ഈ വകഭേദത്തെ ഒണഗാറ്റ അഥവാ ഒയാമ എന്നും വിളിക്കുന്നു. കറങ്ങുന്ന അരങ്ങാണ് കബുക്കിയുടേത്. പിൻക്കാലത്ത് പലവിധ പരിഷ്ക്കാരങ്ങളും കലാരൂപത്തെ നവീകരിച്ചു. നടീനടന്മാർക്കു വരാനും പോകാനുമായി നിലവറകൾ പോലും ഉണ്ടാക്കി. കാണികൾക്കിടയിലേക്ക് നീളുന്ന ഒരു പാലം (ഹാനാമിച്ചി) കബുക്കിയരങ്ങിന്റെ പ്രത്യേകതയാണ്. രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബാക്രമണത്തിൽ നിരവധി കബുക്കി നാട്യഗൃഹങ്ങൾ നശിക്കപ്പെട്ടു. യുദ്ധാനന്തരം നിരോധിക്കപ്പെട്ട കബുക്കി, 1947 മുതൽ വീണ്ടും അവതരിപ്പിച്ചു തുടങ്ങി. 2005 നവംബർ 24 ന് യുനെസ്കോ ലോക പൈതൃകകലയായി കബുക്കിയെ അംഗീകരിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia