കമലാദേവി ചതോപാധ്യായ
സാമൂഹ്യപരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു കമലാദേവി ചതോപാധ്യായ. മംഗലാപുരത്ത് 1903 ഏപ്രിൽ 3-ന് ജനിച്ചു. മംഗലാപുരത്തും ബെഡ് ഫോഡ് കോളേജിലും, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും പഠനം നടത്തി. കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചു. തന്റെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്തി. പത്മഭൂഷൺ, വട്മൂൽ അവാർഡ്, മാഗ്സസെ അവാർഡ്, ദേശികോത്തമ (വിശ്വഭാരതി) എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.[1] സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ഭൂനിയമങ്ങൾ മെച്ചപ്പെടുത്താനും വനിതാ പ്രസ്ഥാനം വികസിപ്പിക്കാനും അവർ യത്നിച്ചു. അഖിലേന്ത്യാ വനിതാ കോൺഗ്രസ്സിനു കളമൊരുക്കി. അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവർത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൗശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെന്റർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സജീവ, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജീവിതരേഖ1903 ഏപ്രിൽ മൂന്നിന് മംഗലാപുരത്ത് ജനിച്ച കമലാദേവി മാതാപിതാക്കളുടെ നാലാമത്തേതും ഏറ്റവും ഇളയതുമായ മകളായിരുന്നു. പിതാവ് അനന്തായ ധരേശ്വർ മംഗാളുരുവിലെ ജില്ലാ കളക്ടറും മാതാവ് ഗിരിജാബായി കർണാടകത്തിലെ ഒരു കുലീന കുടുംബത്തിലെ അംഗവുമായിരുന്നു. കമലാദേവിയുടെ മുത്തശ്ശി പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പാണ്ഡിത്യമുള്ളയാളും മാതാവ് സ്വകാര്യാദ്ധ്യാപകർ വഴി ഉന്നത വിദ്യാഭ്യാസം ലഭിച്ചവരുമായിരുന്നു. "ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ കാല്പനിക നായിക " എന്ന പേരിലും അറിയപ്പെടുന്നു. കമലാദേവി രചിച്ച പുസ്തകങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia