കരിമ്പൂച്ച![]() കറുത്ത രോമങ്ങൾ ഉള്ള പൂച്ചയെ ആണ് കരിമ്പൂച്ച (ഇംഗ്ലീഷ് : ബ്ലാക്ക് ക്യാറ്റ്) എന്ന് വിളിക്കുന്നത്. ഇവ ഒരു ജെനുസോ വർഗമോ അല്ല മറിച്ചു ഇവ രണ്ടു ജെനുസുകളുടെ സങ്കലനമോ അതോ ഒരു ജെനുസിൽ പെട്ടതോ ആകാം. കറുത്ത രോമത്തോട് കൂടിയ ബോംബെ എന്ന ജെനുസിൽ പെട്ട പൂച്ച ഇതിനൊരു ഉദാഹരണം ആണ്. മുഴുവനായി കറുപ്പാകുന്ന അവസ്ഥ ആൺ പൂച്ചകളിലും പെൺ പൂച്ചകളിലും ഒരു പോലെ കാണുന്നു. ചില സംസ്കാരങ്ങളിൽ കരിമ്പൂച്ച ഭാഗ്യത്തിന്റെ ലക്ഷണം ആണ് എന്നാൽ ചിലതിൽ ആകട്ടെ നിർഭാഗ്യത്തിന്റെയും. [1] ക്യാറ്റ് ഫാൻസിയേർസ് അസോസിയേഷൻ 21 ജെനുസ്സികളിലായി കറുത്ത പൂച്ചകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കരിമ്പൂച്ചകളെ ദത്ത് എടുക്കുന്നത് പ്രോത്സാഹിപ്പിക്കുവാനായി ഓഗസ്റ്റ് പതിനേഴു ദേശിയ കരിമ്പൂച്ച ബോധവൽകരണ ദിനം ആയി ആചരിക്കുന്നു. [2] ചരിത്രപരമായ ബന്ധങ്ങൾപല രാജ്യങ്ങളിലെയും സംസ്കാരങ്ങളിൽ കരിമ്പൂച്ചകളെക്കുറിച്ച് ഉള്ള വിശ്വാസങ്ങൾ പലതാണ്. ഗ്രേറ്റ് ബ്രിട്ടനിലും അയർലാന്റിണ്ടിലും കരിമ്പൂച്ച ഭാഗ്യത്തിന്റെ ചിഹ്നം ആണ്. സ്കോട്ട്‌ലൻഡ്ണ്ടുകാർ വിശ്വസിക്കുന്നത് പരിചയം ഇല്ലാത്ത കരിമ്പൂച്ച വീട്ടിൽ വന്നു കയറുന്നത് സമൃദ്ധിയുടെ ലക്ഷണം ആയിട്ടാണ് . കരിമ്പൂച്ച - സാംസ്ക്കാരികംചലച്ചിത്രം
Black cat എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia