കരോലിനത്തത്തഅമേരിക്കയുടെ തനത് തത്തയിനങ്ങളിലൊന്നായിരുന്നു കരോലിനത്തത്ത (Carolina Parakeet), വർണ ശബളമായ ശരീരം , കടും മഞ്ഞ നിറത്തിലുള്ള തല , ചുവപ്പുകലർന്ന ഓറഞ്ചു നിറത്തിലുള്ള മുഖം , ഇളം തവിട്ടു കാലുകൾ, കണ്ണുകൾക്കു ചുറ്റും വെള്ള വലയം , പച്ച നിറമുള്ള വാലുകൾ തുടങ്ങിയ പ്രത്യേകതകൾ ഇവയെ ആകർഷകമാക്കി. ഏതാണ്ട് 30 സെന്റി മീറ്ററായിരുന്നു നീളം . ഉറക്കെ ചിലച്ചുകൊണ്ട് കൂട്ടമായി സഞ്ചരിച്ച ഇവയുടെ ശബ്ദം വളരെ ദൂരെ നിന്നുപോലും കേൾക്കാനാകുമായിരുന്നു. വിഷാംശമുള്ള ഒരിനം ചെടിയുടെ വിത്തുകൾ കഴിച്ചിരുന്നതുകൊണ്ട് ഈ തത്തകളെ വേട്ടയാടിത്തിന്ന പൂച്ചകൾ ചത്തുപോയി ! വിളകൾ നശിപ്പിച്ചിരുന്നതു കൊണ്ട് കർഷകർ കരോലിനത്തകളെ കൂട്ടമായി കൊന്നൊടുക്കിയിരുന്നു. അലങ്കാരപ്പക്ഷികളായും ഇവയെ ഉപയോഗിച്ചു. 1920-കളോടെ ഇവയുടെ സാന്നിധ്യം നാമമാത്രമായി. ഏതാനും പതിറ്റാണ്ടുകൾ കൂടി ഇവയെ വിരളമായി മാത്രം കണ്ടു . പിന്നീട് അതും ഇല്ലാതായി .
|
Portal di Ensiklopedia Dunia