കവാടം:ജീവശാസ്ത്രംമാറ്റിയെഴുതുക
ജീവശാസ്ത്രംജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ഇത് ഇംഗ്ലീഷിൽ ബയോളജി (biology) എന്നറിയപ്പെടുന്നു. ജീവൻ എന്നർഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നർഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേർന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്. ജീവജാലങ്ങളിൽ രണ്ട് മുഖ്യവിഭാഗങ്ങളാണ് ഉള്ളത് - സസ്യങ്ങളും ജന്തുക്കളും. അതുകൊണ്ട് ജീവശാസ്ത്രത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനം സസ്യശാസ്ത്രം എന്നും ജന്തുക്കളെക്കുറിച്ചുള്ള പഠനം ജന്തുശാസ്ത്രം എന്നും അറിയപ്പെടുന്നു. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനം:
|
...പത്തായം | കൂടുതൽ വായിക്കുക... |
നിങ്ങൾക്കറിയാമോ...

...മനുഷ്യ ശരീരത്തിൽ ഈയം മൂലമുണ്ടാകുന്ന ഒരുതരം ലോഹ വിഷബാധയാണ് ഈയം വിഷബാധ.
...സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ (ZSL) 1826 ലാണ് സ്ഥാപിതമായത്.
...യു.എ.ഇ. യുടെ ദേശീയ മൃഗമാണ് അറേബ്യൻ ഓറിക്സ്.
...ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി.
...ഒരു മനുഷ്യ വൃക്കയിൽ ഏകദേശം ഒരു ദശലക്ഷം നെഫ്രോണുകളുണ്ട്.
..."സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്.
...ചൈനീസ് പുതുവർഷത്തിൽ, മന്ദാരിൻ ഓറഞ്ച് / ടാൻജീരിൻ / സാറ്റ്സുമാസ് എന്നിവ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും പരമ്പരാഗത ചിഹ്നങ്ങളായി കരുതപ്പെടുന്നു.
..."പച്ച സ്വർണ്ണം" എന്നറിയപ്പെടുന്നത് വാനിലയാണ്.
കൂടുതൽ കൗതുക കാര്യങ്ങൾ... |
തിരഞ്ഞെടുത്ത പട്ടിക:
ഓസ്ട്രേലിയൻ ദിനോസറുകൾ

ദിനോസറുകൾ ഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ട് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ ഓസ്ട്രേലിയ ദക്ഷിണധ്രുവത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം 45 ദശ ലക്ഷം വർഷങ്ങൾക്കു മുൻപാണ് ഓസ്ട്രേലിയ അന്റാർട്ടിക്കയിൽ നിന്നും വേർപെട്ട് ഒരു സ്വതന്ത്ര ഭൂഖണ്ഡമായത്. അതുകൊണ്ട് തന്നെ ഇവിടെ നിന്നും കിട്ടിയ പല ഫോസ്സിലുകളും വളരെ സാമ്യം ഉള്ളവയാണ്.
...പത്തായം | കൂടുതൽ വായിക്കുക... |
പുതിയ ലേഖനങ്ങൾ...
തിരഞ്ഞെടുത്ത ചിത്രം
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്
...പത്തായം |
ജീവശാസ്ത്ര വാർത്തകൾ
ഒക്ടോബർ 20, 2020- കേരളത്തിൽ നിന്നും പുതിയൊരിനം തദ്ദേശീയ ഭൂഗർഭമത്സ്യത്തെ (Pangio bhujia) കണ്ടെത്തി.[1][2]
സെപ്റ്റംബർ 13, 2020- പശ്ചിമ ബംഗാളിലെ ഗംഗയിൽ നിന്നും പുതിയ ശുദ്ധജല മത്സ്യത്തെ (സിസ്റ്റോമസ് ഗ്രാസിലസ്) ഗവേഷകർ കണ്ടെത്തി.[3]
മെയ് 21, 2020- ഒരു ധാന്യത്തിന്റെ വലുപ്പത്തിലുള്ള പുതിയ പിഗ്മി കടൽക്കുതിരയെ ആഫ്രിക്കയിൽ നിന്നും കണ്ടെത്തി.[4]
കൂടുതൽ വാർത്തകൾ |
വർഗ്ഗങ്ങൾ
താങ്കൾക്ക് സഹായിക്കാനാകുന്നവ
- അപൂർണ്ണമായ ജീവശാസ്ത്രലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ജീവശാസ്ത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ജീവശാസ്ത്രലേഖനങ്ങളുണ്ടെങ്കിൽ അതിനു തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
- ജീവശാസ്ത്രം സാങ്കേതികപദാവലി വിപുലീകരിക്കാൻ സഹായിക്കുക.
മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്രലേഖനങ്ങളെ കുറിച്ചു കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജീവശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ
തിരഞ്ഞെടുത്ത വാക്ക്
- ശ്വാസകോശത്തിലേക്ക് ബാഷ്പരൂപത്തിൽ (mist) മരുന്നുകൾ നൽകുന്നതിനുള്ള ഒരു ഉപകരണമാണ് നെബുലൈസർ.
കൂടുതലറിയാൻ... |
Portal di Ensiklopedia Dunia