കാട്ടുപോത്ത്
ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത്[2] അഥവാ കാട്ടി (ഇംഗ്ലീഷ്: Gaur, ശാസ്ത്രീയനാമം: Bos gaurus). കേരളത്തിലെ വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. ഗോവ, ബീഹാർ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. പ്രത്യേകതകൾവലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും.[3] ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ പുറത്തിറക്കിയിട്ടുള്ള ചുവന്ന ലിസ്റ്റിൽ 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70% ത്തോളം എണ്ണത്തിൽ കുറവു വന്നതായി കണക്കാക്കുന്നു. [1] ഇത് ആഫ്രിക്കൻ ബഫ്ഫലോയേക്കാളും വലുതാണ്. മലയൻ കാട്ടുപോത്ത് സെലഡാംഗ് എന്നും ബർമ്മൻ കാട്ടുപോത്ത് പ്യോംഗ് എന്നും അറിയപ്പെടുന്നു[4]. നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗമായ മിഥുൻ ഇതേ ജീവി കുടുംബത്തിൽ പെട്ട മൃഗമാണ്[5]. പെരുമാറ്റംഇത്രയും വലിപ്പമുള്ള ഒരു മൃഗത്തിൽ നിന്ന് വ്യത്യസ്തമായി വളരെ നാണം കുണുങ്ങിയതും ശാന്തനുമായ ഒരു മൃഗമാണ് കാട്ടുപോത്ത്. ഉപദ്രവിച്ചാലല്ലാതെ ഇവ ആക്രമിക്കാറില്ല തെക്കേ ഇന്ത്യയിലെ പലയിടങ്ങളിലും ഇവ മനുഷ്യരെ വളരെ അടുത്തുവെരെയെത്താൻ അനുവദിക്കാറുണ്ട്. വളരെ തീവ്രമായ ഗന്ധം മനസ്സിലാക്കാനുള്ള കഴിവ് ഇതിനുണ്ട്. ഒരു കൂട്ടത്തിനു അപ്രതീക്ഷമായ ശത്രുക്കളെ നേരിടേണ്ടി വന്നാൽ അവ തിക്കും തിരക്കുമുണ്ടാക്കുകയും അതിനടിയിൽപ്പെട്ട് കിടാവുകൾ ചവുട്ടിമെതിക്കപ്പെടുകയും ചെയ്യാറുണ്ട്. വലിപ്പംതോൾവെരെ പൊക്കം: 165-196 സെ. മീ. തൂക്കം: 800-1200 കിലോ. കാണാവുന്നത്മുതുമല നാഷണൽ പാർക്ക് തമിഴ്നാട്, ബന്ദിപൂർ നാഷണൽ പാർക്ക് കർണ്ണാടകം. നിലനിൽപിനുള്ള ഭീഷണിആവാസവ്യവസ്ഥയുടെ നഷ്ടം, കന്നുകാലിമേയ്ക്കൽ, രോഗങ്ങൾ. ആവാസംഇലപൊഴിയും കാടുകൾ,കുറ്റിക്കാടുകൾ, നിത്യഹരിത വനങ്ങൾ, ഇടകലർന്ന കുന്നുകളും പുൽമേടുകളും.[6] ചിത്രശാല
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾBos gaurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Bos frontalis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia