കാബിനറ്റ് മിഷൻ![]() ഇന്ത്യയ്ക്കു പരമാധികാരം കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് കാബിനറ്റ് മിഷൻ (ഇംഗ്ലീഷ്: Cabinet Mission). രണ്ടു നൂറ്റാണ്ടായി ഇന്ത്യ ഭരിച്ചുവന്നിരുന്ന ബ്രിട്ടീഷുകാർക്ക് ഇനിയും പഴയതുപോലെ ഭരണം തുടരാൻ കഴിയില്ലെന്നു മനസ്സിലായതോടെ ഇന്ത്യക്കു സ്വാതന്ത്ര്യം നൽകുവാൻ നിർബന്ധിതരായിത്തീർന്നു. അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനപരിപാടികളുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി ബ്രിട്ടീഷ് മന്ത്രിസഭാംഗമായ പെത്തിക്ക് ലോറൻസ്, സ്റ്റഫോർഡ് ക്രിപ്സ്, എ.വി. അലക്സാണ്ടർ എന്നിവരടങ്ങിയ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി മുൻകൈയെടുത്താണ് ക്യാബിനറ്റ് മിഷൻ രൂപീകരിച്ചത്. 1946 മാർച്ച് 24-ന് കാബിനെറ്റ് മിഷൻ ഡെൽഹിയിലെത്തുമ്പോൾ വേവൽ പ്രഭുവായിരുന്നു വൈസ്രോയ്. ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തിയ ദൗത്യസംഘം ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനു വേണ്ടി ഭരണഘടനാ നിർമ്മാണസഭ വിളിച്ചു ചേർക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ചു. ലക്ഷ്യങ്ങൾസ്വാതന്ത്ര്യം നൽകിക്കഴിഞ്ഞതിനു ശേഷവും ഇന്ത്യയും ഇന്ത്യൻ സൈനികരും തങ്ങളോടൊപ്പം നിൽക്കണമെന്ന് ബ്രിട്ടൻ ആഗ്രഹിച്ചിരുന്നു. [1][2] ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുന്നതിനായി[3] ബ്രിട്ടീഷുകാർ ക്യാബിനറ്റ് മിഷൻ പദ്ധതി തയ്യാറാക്കി.[4] ബ്രിട്ടീഷ് ഇന്ത്യയിലെ ജനപ്രതിനിധികളുമായും സംസ്ഥാനങ്ങളുമായും ചർച്ച നടത്തുക, ഭരണഘടന തയ്യാറാക്കുവാനുള്ള രൂപരേഖ തയ്യാറാക്കുക, ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കുക, ഇന്ത്യയിലെ പ്രധാനപ്പെട്ട പാർട്ടികളുടെ പിന്തുണ നേടുക എന്നീ ലക്ഷ്യങ്ങളാണ് ക്യാബിനറ്റ് മിഷനുണ്ടായിരുന്നത്. കോൺഗ്രസുമായും മുസ്ലീം ലീഗുമായും ക്യാബിനറ്റ് മിഷൻ ചർച്ചകൾ നടത്തി. സംസ്ഥാന സർക്കാരുകളെക്കാൾ അധികാരമുള്ള കേന്ദ്രസർക്കാർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.[5] മുസ്ലീങ്ങൾക്കു മാത്രമായി പാകിസ്താൻ എന്നൊരു രാജ്യം രൂപീകരിക്കണമെന്ന് മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗും ആവശ്യപ്പെട്ടു. എന്നാൽ പുതിയ ഒരു ഗവൺമെന്റ് മാത്രം രൂപീകരിക്കുന്നതായും മുസ്ലീം പാകിസ്താൻ എന്ന ആശയം നിരാകരിക്കുന്നതായും 1946 മേയ് 16-ന് ക്യാബിനറ്റ് മിഷൻ പ്രഖ്യാപിച്ചു.[6] മേയ് 16-ലെ പദ്ധതി
ജൂൺ 16-ലെ പദ്ധതി![]() 1946 മേയ് 16-ലെ പദ്ധതിയിൽ പറഞ്ഞിരുന്ന ചില കാര്യങ്ങളിൽ കോൺഗ്രസിന് അതൃപ്തിയുണ്ടായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഗ്രൂപ്പുകളാക്കുന്നതിനോട് അവർ വിയോജിച്ചു. ഹിന്ദുക്കൾ മുസ്ലീങ്ങളെ അടക്കി ഭരിക്കുന്നതു തടയുവാൻ ഈ പദ്ധതിയിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പാടില്ലെന്ന് മുസ്ലീം ലീഗും ആഗ്രഹിച്ചു. കേന്ദ്രത്തിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും തുല്യ അധികാരം നൽകുന്നതിനെയും കോൺഗ്രസ് എതിർത്തിരുന്നു. ഈ പ്രതിസന്ധികൾ മറികടക്കുവാനായി 1946 ജൂൺ 16-ന് കാബിനറ്റ് മിഷൻ മറ്റൊരു പദ്ധതിയും തയ്യാറാക്കി. ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ എന്നും മുസ്ലീം ഭൂരിപക്ഷമുള്ള ഇന്ത്യ എന്നും രാജ്യത്തെ വിഭജിക്കാനായിരുന്നു പദ്ധതി. ഇന്ത്യൻ ഡൊമിനിയനിൽ ചേരുവാൻ ആഗ്രഹിച്ച നാട്ടുരാജ്യങ്ങളുടെയും സ്വതന്ത്രമായി നിൽക്കുവാൻ ആഗ്രഹിച്ച നാട്ടുരാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കി. 1946 മാർച്ച് 23-ന് കറാച്ചിയിലും മാർച്ച് 24-ന് ഡെൽഹിയിലും എത്തിയ ക്യാബിനറ്റ് മിഷൻ ജൂൺ 29-ന് ബ്രിട്ടനിലേക്കു തിരിച്ചുപോയി. മേയ് 16 പദ്ധതി സിംല കോൺഫറൻസിനു മുന്നോടിയായി തന്നെ പ്രഖ്യാപിച്ചിരുന്നു. താൽക്കാലിക സർക്കാരിന്റെ രൂപീകരണംക്യാബിനറ്റ് മിഷൻ റിപ്പോർട്ട് അംഗീകരിച്ച ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ ഒരു ഭരണഘടനാ നിർമ്മാണസഭയും താൽക്കാലിക സർക്കാരും രൂപീകരിക്കുവാൻ അനുമതി നൽകി. രാജ്യത്തിന്റെ പമാധികാരം കോൺഗ്രസ്-ലീഗ് കൂട്ടുകക്ഷി സർക്കാരിനു കൈമാറുന്നതിനുള്ള നടപടിക്രമങ്ങളുമായി വൈസ്രോയ് മൗണ്ട് ബാറ്റൺ മുന്നോട്ടുപോയി. 1946 ജൂലൈ 10-ന് നെഹ്രു നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്ന് ക്യാബിനറ്റ് മിഷൻ പദ്ധതിയോട് മുസ്ലീം ലീഗ് പ്രഖ്യാപിച്ചിരുന്ന പിന്തുണ പിൻവലിച്ചു.[7][8] 1946 സെപ്റ്റംബർ 2-ന് നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നു.[9] ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു. തുടക്കത്തിൽ മന്ത്രിസഭയിൽ ചേരാൻ മുസ്ലീം ലീഗ് തയ്യാറായിരുന്നില്ല. പിന്നീട് ചേർന്നെങ്കിലും ഒരു കൂട്ടുമന്ത്രിസഭയുടെ ഐക്യം നിനിർത്തുവാൻ ആ ഗവൺമെന്റിനു സാധിച്ചില്ല. അവലംബം
പുസ്തകങ്ങൾ
കൂടുതൽ വായനയ്ക്ക് |
Portal di Ensiklopedia Dunia