കാർലോസ് സോറ
യൂറോപ്പിലെ മുൻനിര ചലച്ചിത്രകാരന്മാരിൽ ഒരാളാണ് സ്പാനിഷ് ചലച്ചിത്രകാരനും ഫൊട്ടോഗ്രഫറുമായ കാർലോസ് സോറ (4 ജനുവരി 1932). രാഷ്ട്രീയ ചിത്രങ്ങളിലൂടെ സ്പാനിഷ് സിനിമയ്ക്ക് പുതിയ മുഖം നൽകി. സ്പാനിഷ് ഏകാധിപതിയായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോ ബമോണ്ടെയുടെ അവസാനകാലത്താണ് സോറയുടെ ഏറ്റവും ശക്തമായ സിനിമകളുണ്ടായത്. 1975ൽ ഫ്രാങ്കോയുടെ മരണശേഷവും ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ചു.[1] ജീവിതരേഖകലാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മ പിയാനോ വാദകയായിരുന്നു. ചിത്രകാരൻ അന്റോണിയോ സോറ സഹോദരനാണ്. കുട്ടിക്കാലത്തേ ഛായാഗ്രഹണ കലയിൽ കമ്പം തോന്നിയിരുന്ന സോറ 1957 ൽ മാഡ്രിഡ് ചലച്ചിത്ര ഗവേഷണ പഠന കേന്ദ്രത്തിൽ നിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടി. 1963 വരെ അവിടെ അദ്ധ്യാപകനുമായിരുന്നു. ആദ്യ സ്പാനിഷ് കളർ ഡോക്കുമെൻററി ആയ സ്യുയെൻക സോറയുടേതാണ്. 1958ൽ പുറത്തിറങ്ങിയ ലാസ് ഗോൾഫോസ് ആണു സോറയുടെ ആദ്യ കഥാചിത്രം. സോറ ചിത്രങ്ങളിലെ ഫ്ലമെൻകോ നൃത്ത രംഗങ്ങൾ പ്രശസ്തമാണ്. ഫ്ലമെൻകോ ത്രയം എന്നറിയപ്പെടുന്ന പരമ്പരയിൽ ലോർകയുടെ രക്തമാംഗല്യത്തെ (Blood wedding) അധികരിച്ചെടുത്ത ചിത്രവും കാർമെൻ, എൽ അമെർ ബ്രൂജോ എനിനവയും പെടുന്നു. പ്രസിദ്ധ ഫ്ലമെൻകോ നർത്തകൻ ക്രിസ്റ്റിന ഹോയോസ് ഇവയിൽ അഭിയനിച്ചിട്ടുണ്ട്. ബെർലിൻ രാജ്യാന്തരമേളയിലെ സിൽവർ ബെയർ, ഗോൾഡൻ ബെയർ പുരസ്കാരങ്ങൾ ഉൾപ്പെടെ അനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. സോറയുടെ ലാ പ്രിമ അങ്കോളിക്ക എന്ന സിനിമ കാൻ മേളയിൽ ജൂറി പുരസ്കാരം.[2] ഫിലിമോഗ്രാഫി
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia