കുണ്ടള അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം പഞ്ചായത്തിൽ മൂന്നാർ - ടോപ് സ്റ്റേഷൻ റൂട്ടിൽ കുണ്ടളയിൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിൽ പള്ളിവാസൽ ജലവൈദ്യുതപദ്ധതി[1],[2] ഭാഗമായി നിർമിച്ച അണക്കെട്ടാണ് കുണ്ടള അണക്കെട്ട്[3]. മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[4]. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്[5]. മൂന്നാർ ടോപ് സ്റ്റേഷൻ വഴിയിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്. പാമ്പാടുംചോല ദേശിയോദ്യാനം [6] , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം [7] ,മീശപ്പുലിമല [8] എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതിനടുത്താണ് വൈദ്യുതി ഉത്പാദനംകെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1942 ഫെബ്രുവരി 10 നു 4.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയിൽ നിലവിൽ വന്നു . 1951 മാർച്ച് 7ന് 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ കൂടി കമ്മീഷൻ ചെയ്തു . 2001 ൽ പദ്ധതി നവീകരിച്ചു 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 158 MU ആണ് [9].
ചിത്രശാല
കൂടുതൽ കാണുക
അവലംബം
Kundala dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia