കുന്തിപ്പുഴ
![]() സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ ഒരു കൈവഴിയാണ് തൂതപ്പുഴ കുന്തിപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കുന്തിപ്പുഴ സൈലന്റ് വാലി മലകളിലെ അഗിണ്ട മലകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഏകദേശം 60 കിലോ മീറ്റർ നീളമുള്ള ഈ പുഴ കാഞ്ഞിരപ്പുഴ, അമ്പൻകടവ്, തുപ്പനാടുപുഴ എന്നീ പുഴകൾ ചേർന്നാണ് രൂപമെടുക്കുന്നത്. പാലക്കാട്ടിലേയും കരിമ്പുഴ മലപ്പുറം ജില്ലയിലേയും കൂടി ഒഴുകുന്ന മാവുണ്ടിരിപ്പുഴ തൂതപ്പുഴ എന്നീ പേരുകളിൽ കുന്തിപ്പുഴ പള്ളിപ്പുറം ഗ്രാമത്തിനു 2 കിലോമീറ്റർ അകലെ കരിയന്നൂരിൽ വച്ച് ഭാരതപ്പുഴയിൽ ലയിക്കുന്നു.[1] തുടക്കത്തിൽ ഇത് സൈലന്റ് വാലി നാഷണൽ പാർക്കിലെ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിലൂടെയും പർവതപ്രദേശങ്ങളിലൂടെയും ഒഴുകുന്നു. പാലക്കാട് സമതലങ്ങളിലേക്ക് പ്രവേശിക്കുന്നു, അവിടെ കോട്ടോപടം, മണ്ണാർക്കാട്, കുമാരംപുത്തൂർ, കരിമ്പുഴ, ശ്രീകൃഷ്ണപുരം, വെള്ളിനെഴി, തച്ചനത്തുകര, അലിപറമ്പ്, മറയമംഗലം, ഏലാംകുളം, പുലമന്തോൾ, മൂർക്കനാട്, വിലത്തൂർ, കൊടുമുടി. കുന്തിപുഴ നദി പിന്നീട് ഭാരതപുഴ നദിയുമായി ഇരിമ്പിലിയം എന്ന സ്ഥലത്ത് കരിയന്നൂരിൽ വച്ച് നിളയിൽ ലയിക്കുന്നു. പുഴ മഴക്കാടുകളെ രണ്ടുഭാഗമായി തിരിച്ചുകൊണ്ടാണ് ഒഴുകുന്നത്. പുഴയുടെ കിഴക്കേ കരയിൽ രണ്ടു കിലോമീറ്ററും പടിഞ്ഞാറെ കരയിൽ അഞ്ചു കിലോമീറ്ററുമാണ് വനഭൂമി, സൈലന്റ് വാലി ദേശീയോദ്യാനം. താഴ്‌വരയുടെ കിഴക്കൻ ചെരിവിൽ നിന്നുത്ഭവിക്കുന്ന കുന്തൻ ചോലപ്പുഴ, കരിങ്ങാത്തോടു, മദ്രിമാരൻ തോട്, വലിയപാറത്തോട്, കുമ്മൻന്തൻ തോട് എന്നീ ചോലകൾ പുഴയെ പുഷ്ടിപ്പെടുത്തുന്നു. പന്ത്രണ്ടു കിലോമീറ്ററോളം പുഴയുടെ തീരം കുത്തനെ ചരിഞ്ഞാണ് പോകുന്നത്. 1861 മീറ്റർ മുതൽ 900 മീറ്റർ വരെ പുഴമ്പള്ളം ചായുന്നു. അവസാനത്തെ എട്ടുകിലോമീറ്റർ അറുപതുമീറ്ററോളം ചരിഞ്ഞാണ് കിടക്കുന്നത്. ഐതിഹ്യംഎന്നാൽ, ഈ പ്രദേശത്തിന്റെ മലയാളത്തിലെ പേർ സൈരന്ധ്രിവനം എന്നായിരുന്നു. പാണ്ഡവരുടെ വനവാസകാലവുമായാണ് ഈ പേരിനു ബന്ധം. പാണ്ഡവരും പത്‌നി ദ്രൗപദിയും ഇവിടെ പുഴക്കരികിലുള്ള ഗുഹയിൽ തങ്ങിയിരുന്നു എന്നാണ് കഥ. സൈലന്റ് വാലി1857ലാണ് ബ്രിട്ടീഷ് സസ്യശാസ്‌ത്രജ്ഞനായ റോബർട്ട് വൈറ്റ് സൈലന്റ് വാലിയിൽ എത്തുന്നത്. ചീവീടുകളുടെ ചിലപ്പിന്റെ അസാന്നിധ്യം ശ്രദ്ധിച്ച വൈറ്റ് താഴ്‌വരയ്‌ക്കു സൈലന്റവാലി എന്നു പേർ കൊടുത്തു. 1985ലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്. വൈദ്യുതി ബോർഡിന്റെ ജലവൈദ്യുതി പദ്ധതിക്കുള്ള നീക്കങ്ങൾക്കെതിരേ നടന്ന ജനകീയ സമരങ്ങൾ ചരിത്രമാണ്. കുന്തിപ്പുഴക്ക് അണകെട്ടി വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള നീക്കമാണ് പരിസ്ഥിതി സ്‌നേഹികളുടെ എതിർപ്പുമൂലം പരാജയപ്പെട്ടത്. പേരിന്റെ ഉത്ഭവംഇതിന്റെ ഇരുകരയിലും കുന്തിരിക്കവൃക്ഷങ്ങൾ ധാരാളമായി കാണപ്പെടുന്നു. കുന്തിരിക്കപ്പുഴ എന്നത് ലോപിച്ചാണ് കുന്തിപ്പുഴ എന്ന പേര് വന്നത് എന്നു കരുതപ്പെടുന്നു.[2][3][4] തൂതപ്പുഴയുടെ പോഷകനദികൾ
ഇവയും കാണുക
അവലംബങ്ങൾ
Kunthipuzha River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia