കുന്നക്കുടി വൈദ്യനാഥൻ
പ്രശസ്‌തനായ വയലിൻ വിദ്വാനായിരുന്നു കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 - സെപ്റ്റംബർ 8, 2008).ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ കുന്നക്കുടി വയലിൻ കച്ചേരി നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബാലമുരളീകൃഷ്‌ണ പാടിയ ശാസ്‌ത്രീയ ഗാനവും ഉഷ ഉതുപ്പിനുള്ള പോപ്പ് സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1]. ജീവിതരേഖ1935-ൽ രാമസ്വാമി ശാസ്‌ത്രിയുടെയും മീനാക്ഷിയുടെയും മകനായാണ് ജനനം. സംസ്‌കൃതത്തിലും കർണാടക സംഗീതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ഛനായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയത്. ചെറിയ പ്രായത്തിൽത്തന്നെ സംഗീതത്തിൽ നേടിയ പ്രാവീണ്യം കുന്നക്കുടിക്ക് 12-ാം വയസ്സിൽ അരിയക്കുടി, ശെമ്മാങ്കുടി, മഹാരാജപുരം എന്നീ അക്കാലത്തെ ഏറ്റവും പ്രഗല്‌ഭരായ സംഗീതജ്ഞർക്കൊപ്പം വേദിപങ്കിടാനുള്ള അവസരം നൽകി.[1] പ്രവർത്തനമേഖലയിൽരോഗങ്ങൾ ഭേദമാക്കാനുള്ള സംഗീതത്തിന്റെ കഴിവിനെക്കുറിച്ചുള്ള ഗവേഷണം കുന്നക്കുടിയുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ രാഗ റിസർച്ച് സെന്ററിൽ നടക്കുന്നുണ്ട്.[1] അംഗീകാരം
ചലച്ചിത്രമേഖലയിൽ2005-ൽ ഇറങ്ങിയ തമിഴ് ചലച്ചിത്രമായ അന്യനിൽ തിരുവൈയാർ സംഗീതോത്സവരംഗത്തിൽ ഐയെങ്കാറ് വീട് എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ നിരവധി ചലച്ചിത്രങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിർമ്മാണം സംവിധാനം, കഥ, തിരക്കഥ എന്നീ മേഖലകളിലും തനതു ശൈലി പതിപ്പിച്ചിട്ടുണ്ട്. ശിവാജി ഗണേശൻ അഭിനയിച്ച 'രാജ രാജചോഴ' നായിരുന്നു ആദ്യചിത്രം.[1] മരണംദീർഘകാലം അസുഖബാധിതനായിരുന്ന കുന്നക്കുടി 2008 സെപ്റ്റംബർ 8-ന് രാത്രി പത്തുമണിയോടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 73 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia