കുമാർ സംഗക്കാര
ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് കുമാർ സംഗക്കാര (ഒക്ടോബർ 27 1977). ശരിയായ പേര് കുമാർ ചൊക്‌സാന്ദ്ര സംഗക്കാര എന്നാണ്. 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജപ്പെടുന്നതു വരെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സംഗക്കാര. ഇടംകയ്യൻ ബാറ്റ്സ്മാനും, വിക്കറ്റ് കീപ്പറുമാണ് സംഗക്കാര. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിൽ ഒന്നാം സ്ഥാനത്ത് നിരവധി തവണ സംഗക്കാര എത്തിയിരുന്നു[1]. 2008, 2009,2010 എന്നീ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് X1 പഞ്ചാബിനു വേണ്ടി കളിച്ച മഹേലെ 2011-ൽ ഡെക്കാൻ ചാർജേർസ് നായകനായി തെരഞ്ഞെടുക്കപ്പെട്ടു. 2012 സെപ്റ്റംബർ 15ന് നടന്ന ഐ.സി.സി. പുരസ്കാരനിശയിലെ താരം സംഗക്കാരയായിരുന്നു. 3 അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച ക്രിക്കറ്റ്താരത്തിനുള്ള ഗാരി സോബേഴ്സ് ട്രോഫി, ജനപ്രിയതാരം, 2011ലെ മികച്ച ടെസ്റ്റ്താരം എന്നീ അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച കളിക്കാരനുള്ള അവാർഡ് നിർണയത്തിൽ, ദക്ഷിണാഫ്രിക്കയുടെ വെറോൺ ഫിലാൻഡർ, ഹാഷിം അംല, ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് എന്നിവരെയാണ് സങ്കക്കാര പിന്തള്ളിയത്. 2011ൽ ടെസ്റ്റിലും ഏകദിനത്തിലും ഇദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. 14 ടെസ്റ്റിൽനിന്ന് 5 സെഞ്ചുറികളും 5 അർധസെഞ്ചുറികളുമായി 1444 റൺ കഴിഞ്ഞവർഷം നേടി. പാകിസ്താനെതിരായ ടെസ്റ്റിലെ 211 റണ്ണും ഇതിലുൾപ്പെടും. 37 ഏകദിനങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറികളുൾപ്പെടെ 1457 റണ്ണും സങ്കക്കാര അടിച്ചുകൂട്ടി. 2010ലെ മികച്ച ഏകദിന താരമായിരുന്ന സംഗക്കാര ഇക്കുറിയും അന്തിമപട്ടികയിലുണ്ടായിരുന്നു.[2] അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia