കുമിളകൾ (ചിത്രകല)
പിയേഴ്സ് സോപ്പിന്റെ[1] പരസ്യങ്ങളിൽ പല തലമുറകളായി ഉപയോഗിച്ചിരുന്ന സർ ജോൺ എവെറെറ്റ് മില്ലെയ്സ് വരച്ച ഒരു പരസ്യചിത്രമാണ് കുമിളകൾ. ഈ ചിത്രം ആദ്യം ഒരു കുട്ടിയുടെ ലോകം എന്നു പേരിട്ടിരുന്നു. മില്ലെയ്സിന്റെ കാലത്ത് ഈ ചിത്രം കലയും പരസ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യാപകമായ ചർച്ചകൾക്ക് വഴിവച്ചു. പെയിൻറിംഗ്![]() മില്ലെയ്സിൻറെ പിൽക്കാല വർഷങ്ങളിൽ പ്രസിദ്ധമായ നിരവധി ബാലചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. അദ്ദേഹത്തിൻറെ അഞ്ചു വയസ്സുകാരനായ കൊച്ചുമകന്റെ (വില്യം ജെയിംസ് (റോയൽ നേവി ഉദ്യോഗസ്ഥൻ 1881)) മാതൃകയിൽ വാനിറ്റാസ് ചിത്രവിധാനത്തിന്റെ പാരമ്പര്യത്തിൽ പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് മുൻഗാമികളെ അടിസ്ഥാനമാക്കിയായിരുന്നു ഇത് നിർമ്മിച്ചത്. തലയോട്ടികൾക്കും മരണത്തിന്റെ മറ്റ് അടയാളങ്ങൾക്കുമിടയിൽ കുമിളകൾ ഊതുന്ന ഇളംപ്രായമുളള ആൺകുട്ടികളെ ഇതിൽ ചിത്രീകരിക്കപ്പെടുന്നു. [2] ഈ ചിത്രത്തിൽ സ്വർണ്ണ മുടിയുള്ള ഒരു ആൺകുട്ടി ഒരു കുമിളയിലേക്ക് നോക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഇത് ജീവിതത്തിന്റെ സൗന്ദര്യവും ദുർബലതയും പ്രതീകപ്പെടുത്തുന്നു. അവന്റെ ഒരു വശത്ത് ചട്ടിയിൽ വളരുന്ന ജീവിതത്തിന്റെ പ്രതീകമായ ഒരു ഇളം ചെടി, മറുവശത്ത്, മരണത്തിന്റെ പ്രതീകമായ ഒരു തകർന്ന കലം. ഇരുണ്ട പശ്ചാത്തലത്തിൽ അവൻ ശ്രദ്ധിക്കപ്പെടുന്നു. 1886-ൽ ലണ്ടനിലെ ഗ്രോസ്വെനോർ ഗാലറിയിൽ എ ചൈൽഡ്സ് വേൾഡ് എന്ന പേരിൽ ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചു. അവലംബം
|
Portal di Ensiklopedia Dunia