കുഴൽമന്ദം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉൽഭവവും അതിൽനിന്നു തന്നെ. കുഴൽമന്ദം പഞ്ചായത്ത് ആലത്തൂർ താലൂക്കിൽ ആണ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം കുഴൽമന്ദത്തെ അഗ്രഹാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തമാണ്.കുഴൽമന്ദത്തുകാരനായ കുഴൽമന്ദം രാമകൃഷ്ണൻ 501 മണിക്കൂർ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് 2009-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു. [1] കുഴൽമന്ദത്തിലെ ചന്തപ്പുരയിൽ എല്ലാ ശനിയാഴ്ചയും കന്നുകാലി ചന്തയും പച്ചക്കറി ചന്തയും നടന്നു വരുന്നു. പ്രധാനമായും തമിഴ്നാട്ടിൽ നിന്നും ആണ് ഇവിടേയ്ക്ക് കന്നുകാലികളെ കച്ചവടത്തിനായി കൊണ്ടുവരുന്നത്. കുഴൽമന്ദത്തെ പ്രധാന ക്ഷേത്രങ്ങൾ
പ്രധാനപ്പെട്ട ഉത്സവങ്ങൾകുഴൽമന്ദം അഗ്രഹാരത്തിലെ ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവങ്ങൾ താഴെപ്പറയുന്നവ ആണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
എത്തിച്ചേരുന്ന വഴികുഴൽമന്ദം പാലക്കാട് - തൃശ്ശൂർ ദേശീയ പാതയിൽ (ദേശീയപാത - 47) ആണ്.
അവലംബംപുറത്തുനിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia