കുർദിഷ് ഭാഷകൾ
പശ്ചിമേഷ്യയിലെ കുർദുകൾ സംസാരിക്കുന്ന വിവിധ ഇറാനിയൻ ഭാഷകളാണ് കുർദിഷ് ഭാഷകൾ (Kurdî അല്ലെങ്കിൽ کوردی) എന്നറിയപ്പെടുന്നത്. മറ്റുഭാഷകൾ പഠിക്കാത്ത ആളുകൾക്ക് ഇവ പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കുർമാൻജി കുർദിഷ് എന്ന ഭാഷയാണ് ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്നത്.[4] കുർദുകൾ സംസാരിക്കുന്ന ഭാഷകൾ ഒരു ഭാഷാവിഭാഗത്തിൽ പെടുന്നവയുമല്ല. നാലു ഭാഷകൾ സാധാരണയായി ഒരു വിഭാഗത്തിൽ പെടുത്തുമെങ്കിലും സാസ ഗൊരാനി ഭാഷകൾക്ക് ഇവയുമായി അടുത്ത ബന്ധമില്ല. ഇരുപതാം നൂറ്റാണ്ടുവരെ കുർദിഷ് ഭാഷകളിലെ സാഹിത്യരചന പ്രധാനമായും കാവ്യങ്ങളിലായിരുന്നു. ഇപ്പോൾ കുർദിഷ് ഭാഷകളിൽ രണ്ട് പ്രധാന വിഭാഗങ്ങളാണുള്ളത്. വടക്കൻ മേഖലകളിൽ പ്രധാനമായും സംസാരിക്കുന്ന കുർമാൻജി, കിഴക്കും തെക്കും സംസാരിക്കുന്ന സൊറാനി എന്നിവയാണവ. ഇറാക്കിലെ രണ്ടാം ഔദ്യോഗിക ഭാഷയാണ് സൊറാനി. ഔദ്യോഗിക രേഖകളിൽ ഇത് "കുർദിഷ്" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.[5][6] അർമേനിയയിൽ അംഗീകരിക്കപ്പെട്ട ന്യൂന പക്ഷ ഭാഷ കുർമാൻജിയാണ്. ടർക്കി, സിറിയ, ഇറാക്ക്, ഇറാൻ എന്നിവിടങ്ങളിലും ഇത് സംസാരിക്കപ്പെടുന്നുണ്ട്. ദശലക്ഷക്കണക്കിന് കുർദുകൾ സംസാരിക്കുന്ന മറ്റൊരു ഭാഷാവിഭാഗമാണ് സാസ-ഗൊറാനി.[7][8][9][10]ഗൊറാനിയുടെ ഒരു പ്രാദേശിക ശാഖയായ ഹെവ്രാമി പതിന്നാലാം നൂറ്റാണ്ടുമുതൽ സാഹിത്യരചന നടക്കുന്ന ഒരു ഭാഷയായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ സൊറാനി ഭാഷയ്ക്ക് വഴിമാറുകയുണ്ടായി.[11] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Kurdish language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കുർദിഷ് ഭാഷകൾ പതിപ്പ്
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ Soranî Kurdish പതിപ്പ്
|
Portal di Ensiklopedia Dunia