കൃത്രിമ റബ്ബർ![]() കൃത്രിമായി നിർമ്മിക്കപ്പെടുന്ന ഇലാസ്റ്റോമറുകളാണ് കൃത്രിമ റബ്ബർ എന്നറിയപ്പെടുന്നത്. പെട്രോളിയം ഉപോൽപന്നങ്ങളിൽ നിന്നും നിർമ്മിക്കപ്പെടുന്ന പദാർത്ഥങ്ങളാണിവ. വാഹനങ്ങളുടെ ടയർ നിർമ്മാണമുൾപ്പെടെയുള്ള നിരവധി മേഖലകളിൽ കൃത്രിമ റബ്ബർ വ്യാപകമായി ഉപയോഗിക്കപ്പെട്ടെന്നുണ്ട്[1]. ചരിത്രം![]() 1890 കളിൽ സൈക്കിൾ ടയർ നിർമ്മാണത്തിന് റബ്ബർ ധാരാളമായി ഉപയോഗിക്കപ്പെട്ടപ്പോൾ, സ്വാഭാവിക റബ്ബറിന്റെ ലഭ്യത കുറഞ്ഞതാണ് കൃത്രിമ റബ്ബറിന്റെ അന്വേഷണത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. 1909 ൽ ജർമ്മൻകാരനായ ഫ്രിറ്റ്സ് ഹോഫ്‌മാൻ നേതൃത്വം നൽകി നടത്തിയ ഗവേഷണഫലമായി ആദ്യത്തെ കൃത്രിമ റബ്ബർ എന്ന് വിശേഷിപ്പിക്കാവുന്ന ഐസോപ്രീൻ കണ്ടെത്തി[2][3]. 1910 ൽ റഷ്യൻ ഗവേഷകനായ സെർജിൽ വാസിലേവ ലബേദേവ് ബ്യൂട്ടഡീൻ അധിഷ്ഠിതമായി കൃത്രിമ റബ്ബർ നിർമ്മിച്ചു. വ്യാവസായികമായി കൃത്രിമ റബ്ബർ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് ഇത് തുടക്കമിട്ടു. ഒന്നാം ലോകമഹായുദ്ധകാലത്തെ റബ്ബറിന്റെ വർദ്ധിച്ച ആവശ്യകത ഇതിലൂടെ പരിഹരിക്കാനായി. യുദ്ധാനന്തരം പ്രകൃതിദത്ത റബ്ബറിലേക്ക് വീണ്ടും തിരിഞ്ഞുവെങ്കിലും ചെലവു കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ കൃത്രിമ റബ്ബർ നിർമ്മാണത്തിനുള്ള ഗവേഷണം തുടർന്നു. സ്വാഭാവിക റബ്ബറുമായുള്ള താരതമ്യംസ്വാഭാവിക റബ്ബറിന് പലമേന്മകളും ഉണ്ടെങ്കിലും കൃത്രിമ റബ്ബർ ചില സവിശേഷതകളാൽ മുന്നിട്ടു നിൽക്കുന്നുണ്ട്. ഉന്നതമായ താപനില താങ്ങുന്നതിനും ചില രാസപദാർത്ഥങ്ങളുമായുള്ള പ്രതിപ്രവർത്തനം പ്രതിരോധിക്കുന്നതിനും കൃത്രിമ റബ്ബറിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. പ്രധാന കൃത്രിമ റബ്ബറുകൾ![]()
അവലംബം
|
Portal di Ensiklopedia Dunia