കെ.പി. ശശി
ചലച്ചിത്ര, ഡോക്യുമെൻററി സംവിധായകനും കാർട്ടൂണിസ്റ്റും മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു കെ. പി. ശശി (കരിവന്നൂർ പുത്തൻവീട്ടിൽ ശശി) (ഡിസംബർ 2022). സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീജീവിതം വിഷയമാക്കിയ ഇലയും മുള്ളും എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിനർഹമായിട്ടുണ്ട്[2]. 2013 മാർച്ചിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയാണ് ഫാബ്രിക്കേറ്റഡ്[3][4]. ഇത് പി.ഡി.പി നേതാവ് അബ്ദുൽനാസർ മഅദനിയെ കേന്ദ്ര-കേരള സർക്കാരുകൾ കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ച് വേട്ടയാടിയത് സംബന്ധിച്ച ഒന്നാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ. ദാമോദരനാണ് അച്ഛൻ.[5] റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങൾ.[6]. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചുതുടങ്ങി. ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലിചെയ്തു. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്. ചലച്ചിത്രജീവിതം
![]() അവലംബം
K.P. Sasi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia