കെ.പി. സുധീരമലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയാണ് കെ.പി. സുധീര.[1] ഇവരുടെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സുധീരക്ക് 2022ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന ക്കുള്ള പുരസ്‌കാരവും ലഭിച്ചു.[2] ജീവിതരേഖകെ.സി. പത്മനാഭാന്റെയും ശാരദയുടെയും മകളായി കോഴിക്കോട് പുതിയറയിൽ കളത്തിൽ വീട്ടിലാണ് സുധീര ജനിച്ചത്. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചാവക്കാടാണ് സുധീരയുടെ തറവാട് സ്ഥിതി ചെയ്യുന്നത്.[3] കോഴിക്കോട് ബി ഇ എം ഗേൾസ് ഹൈസ്കൂൾ, ഗവ. ആർട്സ് & സയൻസ് കോളേജ്, പ്രോവിഡൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. ജന്തുശാസ്ത്രത്തിൽ ബിരുദം. ഇപ്പോൾ കേരളാ ഗ്രാമീണബാങ്കിൽ മാനേജരാണ്. പ്രൊഫഷണൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറും കോഴിക്കോട് പ്രോവിഡന്റ് ഫണ്ട് ഓഫീസ് റിട്ട. സൂപ്രണ്ടുമായിരുന്ന അന്തരിച്ച ടി.എം. രഘുനാഥ് ഭർത്താവും അസർബെയ്ജാനിൽ ബിസിനസുകാരനായ അമിതും അതുലുമാണ് മക്കൾ.[4][5][6] നോവൽ, കവിത, യാത്ര വിവരണം, ജീവചരിത്രം, സ്മരണ, പരിഭാഷ, കത്തുകൾ, ബാലസാഹിത്യം, തുടങ്ങി 12 ശാഖകളിലായി 75 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യകഥാസമാഹാരമായ ആകാശചാരികൾക്ക് യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചു. രണ്ടുതവണ 'മാതൃഭൂമി ഗൃഹലക്ഷ്മി' അവാർഡ്, ദല അവാർഡ്, 1993 കേസരി ബാലകൃഷ്ണപിള്ള പുരസ്കാരം, 2000 ജിദ്ദ അരങ്ങ് അവാർഡ്, ഉറൂബ് അവാർഡ് എന്നിവ ലഭിച്ചു. 'ഗംഗ' എന്ന നോവൽ ഹിന്ദിയിലേക്കും 'ചോലമരങ്ങളില്ലാത്ത വഴി' തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. കൃതികൾകഥാസമാഹാരങ്ങൾ
നോവലുകൾ
ബാലസാഹിത്യം
ജീവചരിത്രം
കവിത
സ്മരണ
വിവർത്തനം
യാത്രാവിവരണം
പുരസ്കാരങ്ങൾകേരളം : യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് [7], മാതൃഭൂമി ഗൃഹലക്ഷ്മി അവാർഡ് (രണ്ടു തവണ), അന്വേഷിയുടെ കഥാപുരസ്‌കാരം, കേസരി ബാലകൃഷ്ണപിള്ള പുരസ്‌കാരം, ഉറൂബ് അവാർഡ്, കൊടമന പുരസ്‌കാരം, ചട്ടമ്പി സ്വാമികളുടെ പേരിലുള്ള മാനവസേവ പുരസ്‌കാരം, അക്ഷരം – വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം, ധാർമ്മികത- എക്‌സലൻസി പുരസ്‌കാരം, ജയന്റ് ഓഫ് 2013, 2017ൽ കമലസുരയ്യയുടെ പേരിലുള്ള വനിത പുരസ്‌കാരം, കലാകൈരളി, തകഴി അവാർഡ്, എസ്.കെ.പൊറ്റക്കാട് അവാർഡ്, 2022ലെ സാഹിത്യത്തിലെ സമഗ്രസംഭാവന ക്കുള്ള കേരള സാഹിത്യ അക്കാദമി യുടെ ബഹുമതി.[2] ദേശീയ പുരസ്‌കാരങ്ങൾ : ദില്ലി സാഹിത്യ അക്കാദമി അവാർഡ്, ബിജാപൂർ താജ് മുഗ്‌ളിനി അവാർഡ്, ഗായത്രി അവാർഡ്, മീരാബായ് അവാർഡ് (ദില്ലി), കസ്തൂർബ സമ്മാൻ, ശ്രീമൻ അരവിന്ദാശ്രമം അവാർഡ് (അസം), അക്കമഹാദേവി പുരസ്‌കാരം[8] (ഗുൽബർഗ). അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ : ദുബായ് ആർട്ട് ലവേഴ്‌സ് അസോസിയേഷൻ അവാർഡ് [9], ജിദ്ദയിലെ അരങ്ങ് അവാർഡ്, ലണ്ടനിലെ ലിംഗ്വൽ ഹാർമണി അവാർഡ്, ഡോട്ടർ ഓഫ് നൈൽ (ഈജിപ്ത്), വുമൺ ഓഫ് ദ ഇറ (താഷ്‌കന്റ്), ലേഡി ഓഫ് ദി ടൈം (ദുബായ്),ഡോട്ടർ ഓഫ് ഹിമാലയ (നേപ്പാൾ), സംഘമിത്ര ഓഫ് ദ എയ്ജ് (ശ്രീലങ്ക), മിനർവ ഓഫ് ഈസ്റ്റ് പുരസ്‌കാരം(സെന്റ് പീറ്റേഴ്‌സ് ബർഗ്). മിസ്AIPC യൂറോപ്പ് പുരസ്കാരംം - 2019 ആറു ഭൂഖണ്ഡങ്ങളിലായി 37 വിദേശരാജ്യങ്ങൾ സന്ദർശിച്ചു.2019 ജൂലൈയിൽ എഐപിസിയോടൊപ്പം 10 യൂറോപ്പ്യൻ രാജ്യങ്ങൾ സന്ദർശിച്ചു. ഇംഗ്ലണ്ട്, ഫ്രാൻസ്, നെതർലാന്റ്‌സ്, ബെൽജിയം, ജർമ്മനി, ലീച്ചൻസ്റ്റൈൻ,സ്വിറ്റ്‌സർലാന്റ്, ആസ്ട്രിയ, ഇറ്റലി, വത്തിക്കാൻ.മിസ് എഐപിസി യൂറോപ്പ് 2019 പുരസ്‌കാരം നേടി. 2010 ജനുവരിയിൽ ബീഹാറിലെ വിക്രം ശിലാ സർവ്വകലാശാല വിദ്യാവാചസ്പതി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവലംബം
പുറത്തുനിന്നുള്ള കണ്ണികൾK.P. Sudheera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia