കേരള ജംഇയ്യത്തുൽ ഉലമ
കേരളത്തിലെ ഒരു മുസ്ലീം പണ്ഡിത സംഘടനയാണ് കേരള ജംഇയ്യത്തുൽ ഉലമ[2]. 1924[3] മെയ് 10,11,12 ദിവസങ്ങളിൽ ആലുവയിൽ ചേർന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് രൂപീകൃതമായി. മണപ്പാട് കുഞ്ഞഹമ്മദ് ഹാജി[4], ടി.കെ മുഹമ്മദ് മൗലവി, ഇ.കെ മൗലവി എന്നിവരായിരുന്നു സംഘാടകർ[അവലംബം ആവശ്യമാണ്]. പണ്ഡിതനും വെല്ലൂർ ബാഖിയാതുസ്സ്വാലിഹാത് പ്രിൻസിപ്പളുമായിരുന്ന അബ്ദുൽ ജബ്ബാർ ഹദ്‌റതായിരുന്നു പ്രസ്തുതയോഗത്തിന്റെ അധ്യക്ഷൻ[അവലംബം ആവശ്യമാണ്]. സ്വാതന്ത്ര്യ സമരസേനാനിയാ ഇ. മൊയ്തു മൗലവി പ്രമേയം അവതരിപ്പിച്ചു[അവലംബം ആവശ്യമാണ്]. പി. അബ്ദുൽ ഖാദർ മൗലവി പ്രസിഡന്റും സി. അബ്ദുല്ലക്കോയ തങ്ങൾ, കെ.കെ മുഹമ്മദ് കുട്ടി മൗലവി എന്നിവർ വൈസ് പ്രസിഡന്റുമാരുമായും സംഘടന രൂപീകൃതമായി. സെക്രട്ടറി സി.കെ മൊയ്തീൻ കുട്ടിയും ജോയിന്റ് സെക്രട്ടറി ഇ.കെ മൊയ്തുമൗലവിയുമായിരുന്നു[അവലംബം ആവശ്യമാണ്]. പി.പി ഉണ്ണി മൊയ്തീൻ കുട്ടി, പാലോട് മൂസക്കുട്ടി മൗലവി, കെ.എം. മൗലവി, പി.എ. അബ്ദുൽ ഖാദർ മൗലവി, ബി.വി. കൊയക്കുട്ടി തങ്ങൾ, സി.അബ്ദുല്ലക്കുട്ടി മൗലവി, പിലാശേരി കമ്മു മൗലവി തുടങ്ങിയവർ പ്രവർത്തക സമിതിയംഗങ്ങളായിരുന്നു. മുസ്‌ലിം ഐക്യസംഘത്തിന്റെ പണ്ഡിത നേതൃത്വം എന്ന നിലക്ക് രൂപം കൊണ്ടതാണെങ്കിലും പിന്നീട് ഐക്യസംഘം അപ്രസക്തമായി മാറുകയായിരുന്നു. സുവർണഘട്ടം (1935): കെ.എം. മൗലവി, എം.സി.സി അബ്ദുറഹ്മാൻ. [5] 1925 ൽ ജംഇയ്യത്തുൽ ഉലമയിൽ നിന്നും കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ മറ്റൊരു വിഭാഗമായി ചില പണ്ഡിതന്മാർ പിരിഞ്ഞു[അവലംബം ആവശ്യമാണ്]. പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും നേതൃത്വത്തിലാണ് ഈ പിളർപ്പ്. 1926 ൽ ഇത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് പുനർനാമകരണം ചെയ്തു. 2002 ൽ കേരള നദ്‌വത്തുൽ മുജാഹിദീനിലെ പിളർപ്പിനെ തുടർന്ന് ഇംഇയ്യത്തുൽ ഉലമയും രണ്ടായി പിളർന്നു. [6][അവലംബം ആവശ്യമാണ്] 1950 ൽ കേരള നദ്‌വത്തുൽ മുജാഹിദീന്റ രൂപീകരണത്തിലേക്ക് നയിച്ചത് ജംഇയ്യത്തുൽ ഉലമയുടെ ഇസ്‌ലാഹി പ്രവർത്തനങ്ങളായിരുന്നു[അവലംബം ആവശ്യമാണ്]. അതോടെ സംഘടനയുടെ ദൗത്യം കേരള നദ്‌വത്തുൽ മുജാഹിദിന് മാർഗ ദർശനം നൽകുന്നതിൽ പരിമിതമായി[അവലംബം ആവശ്യമാണ്]. ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന കെ.സി. അബ്ദുല്ല മൗലവി[7] സംഘടനയിലെ പ്രമുഖ പണ്ഡിതരിലൊരാളായിരുന്നു. നിർവ്വാഹക സമിതിയിൽ അംഗമായിരുന്ന അദ്ദേഹവും വി.കെ. ഇസ്സുദ്ദീൻ മൗലവിയും 1947 ൽ രാജിവെച്ചു. ഇവരോടൊപ്പം ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയായ ഇ.കെ മൗലവി, വി.പി. മുഹമ്മദ് മൗലവി, കെ.കെ. ജലാലുദ്ദീൻ മൗലവി എന്നിവരും രാജി വെച്ചിരുന്നു. 1947 ജൂലൈ ഒന്നിന് സംഘടനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിതമായി[അവലംബം ആവശ്യമാണ്]. നേതൃത്വം
പ്രഥമ പ്രവർത്തനലക്ഷ്യങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia