കൊറോണ![]() സൂര്യന്റെ വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷത്തെയാണ് കൊറോണ (Corona) എന്ന് പറയുന്നത്. കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു. സാധാരണയായി സൂര്യഗ്രഹണ സമയത്താണ് കൊറോണ കാണാവുന്നത്. നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു. കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് കൊറോണാഗ്രാഫ് (Corona graph) സൂര്യോപരിതലത്തിലുള്ള കൊറോണയെപറ്റി വിശദമായി പഠിക്കുന്നതിനായി ഐ.എസ്.ആർ.ഒ. ISROയ്ക്ക് ആദിത്യയെന്ന ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതി ഉണ്ട്. ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് . ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും. അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Corona. Corona എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia