മുസ്ലിം ലീഗിന്റെ പരമ്പരാഗത മണ്ഡലം ആയി അറിയപ്പെട്ടിരുന്ന കുറ്റിപ്പുറം 2005ൽ കെ.ടി. ജലീൽ എന്ന മുസ്ലിം ലീഗ് വിമതനെ വിജയിപ്പിചു ചരിത്രത്തിൽ ഇടം നേടിയിരുന്നു. കോട്ടക്കൽ നഗരസഭ,വളാഞ്ചേരി,കുറ്റിപ്പുറം,എടയൂർ,മറാക്കര,ഇരുമ്പിളിയം പൊന്മല പഞ്ചയത്തുകൾ ഉൾപ്പെടുന്നത് ആകുന്നു പുതിയ കോട്ടക്കൽ നിയമ സഭ മണ്ഡലം. ആയുർവേദത്തിന്റെ ഈറ്റില്ലം എന്നു അറിയപ്പെടുന്ന കോട്ടക്കൽ ചരിത്ര പരമായും രാഷ്ട്രീയ പരമായും വളരെ പ്രാധാനപ്പെട്ട ഒരു സഥലം ആകുന്നു. ആയുർവേദ സർവ്വകലാശാല കോട്ടക്കൽ സ്ഥാപിക്കണം എന്ന ആവശ്യം ഇവിടെ ശക്തം ആകുന്നു.