കോൺബോംഗ് രാജവംശം
കോൺബോംഗ് രാജവംശം (ബർമ്മീസ്: ကုန်းဘောင်ခေတ်, pronounced [kóʊɰ̃bàʊɰ̃ kʰɪʔ]) മൂന്നാം ബർമീസ് സാമ്രാജ്യം (တတိယမြန်မာနိုင်ငံတော်) എന്നും മുമ്പ് അലോംപ്ര രാജവംശം,(အလောင်းဘုရားမင်းဆက်, അലൗങ്ഫ്ര രാജവംശം) എന്നും ഹണ്ടർ രാജവംശം (မုဆိုးမင်းဆက် മോക്‌സോ രാജവംശം / မုဆိုးဘိုမင်းဆက် മോക്‌സോബോ രാജവംശം) എന്നും അറിയപ്പെട്ടിരുന്ന 1752 മുതൽ 1885 വരെ ബർമ്മ/മ്യാൻമർ ഭരിച്ചിരുന്ന അവസാന രാജവംശമായിരുന്നു. ബർമീസ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന ഇത്, ആധുനിക ബർമ്മയുടെ അടിത്തറയിട്ട ടൗങ്കൂ രാജവംശം ആരംഭിച്ച ഭരണപരിഷ്കാരങ്ങൾ തുടർന്നു. എന്നിരുന്നാലും, ആറ് പതിറ്റാണ്ട് കാലയളവിലെ (1824-1885) മൂന്ന് ആംഗ്ലോ-ബർമീസ് യുദ്ധങ്ങളിലൂടെ ബർമ്മയെ പരാജയപ്പെടുത്തുകയും 1885-ൽ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ബർമീസ് രാജവാഴ്ച അവസാനിപ്പിക്കുകയും ചെയ്ത ബ്രിട്ടീഷുകാരുടെ മുന്നേറ്റം തടയാൻ ഈ പരിഷ്കാരങ്ങൾ ഒട്ടും പര്യാപ്തമല്ലായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. ഒരു ആക്രമണോത്സുകതയുള്ള രാജവംശമായിരുന്ന കോൺബോംഗിലെ രാജാക്കന്മാർ മണിപ്പൂർ, അരാകൻ, അസം, പെഗുവിലെ മോൺ രാജ്യം, അയുത്തായയിലെ സയാമീസ് രാജ്യം, ചൈനയിലെ ക്വിംഗ് രാജവംശം എന്നിവയ്‌ക്കെതിരെ സൈനിക പ്രചാരണങ്ങൾ നടത്തിക്കൊണ്ട് മൂന്നാം ബർമീസ് സാമ്രാജ്യം സ്ഥാപിച്ചു. കോൺബോങ് രാജവംശകാലത്തുടനീളം, മതപരവും രാഷ്ട്രീയവും രാഷ്ട്ര തന്ത്രപരവുമായ കാരണങ്ങളാൽ തലസ്ഥാനം പലതവണ മാറ്റി സ്ഥാപിക്കപ്പെട്ടു. ചരിത്രംസ്ഥാപനംതൗങ്കൂ രാജവംശത്തെ അട്ടിമറിച്ച് പുനഃസ്ഥാപിക്കപ്പെട്ട ഹന്തവാഡി സാമ്രാജ്യത്തെ വെല്ലുവിളിക്കാനായി പിൽക്കാലത്ത് അലൗങ്പായ എന്നറിയപ്പെട്ട ഒരു ഗ്രാമത്തലവനായിരുന്നു ഈ രാജവംശം സ്ഥാപിച്ചത്. 1759-ഓടെ, അലൗങ്‌പായയുടെ സൈന്യം ബർമ്മ (മണിപ്പൂർ ഉൾപ്പെടെ) മുഴുവനും വീണ്ടും ഒന്നിക്കുകയും ഹന്തവാഡി ഭരണകൂടത്തിന് ആയുധം നൽകിയ ഫ്രഞ്ചുകാരെയും ബ്രിട്ടീഷുകാരെയും അവിടെനിന്ന് തുരത്തുകയും ചെയ്തു. മൂത്ത സഹോദരൻ നൗങ്‌ദാവ്‌ഗി (1760-1763) യുടെ ഒരു ചെറിയ ഭരണത്തിനുശേഷം അലൗങ്‌പായയുടെ രണ്ടാമത്തെ പുത്രൻ ഹ്‌സിൻബ്യൂഷിൻ സിംഹാസനാരോഹണം ചെയ്തു. തന്റെ പിതാവിന്റെ വിപുലീകരണ നയം തുടർന്ന അദ്ദേഹം ഒടുവിൽ ഏഴ് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 1767-ൽ അയുത്തായ രാജ്യം പിടിച്ചെടുക്കുന്നതിൽ വിജയിച്ചു. പരിഷ്കാരങ്ങൾആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ കോൺബോംഗ് ഭരണാധികാരികൾ പരിമിതമായ വിജയത്തോടെ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു. മിൻഡൻ രാജാവ് തന്റെ പ്രാപ്തനായ സഹോദരനും കിരീടാവകാശിയുമായ കനൗങ്ങിനൊപ്പം ആധുനിക ആയുധങ്ങൾ നിർമ്മിക്കുന്നതിനും ചരക്കുകൾക്കുമായി സർക്കാർ ഉടമസ്ഥതയിലുള്ള ഫാക്ടറികൾ സ്ഥാപിച്ചുവങ്കിലും ഈ ഫാക്ടറികൾ വിദേശ അധിനിവേശവും തടയുന്നതിനും ദിഗ്വിജയങ്ങൾ നേടുന്നതിനും ഫലപ്രദമെന്നതിനേക്കാൾ കൂടുതൽ ചെലവേറിയതായി തെളിഞ്ഞു. കനത്ത ആദായനികുതി കുറച്ചുകൊണ്ട് നികുതിഭാരം കുറയ്ക്കുന്നതിന് ശ്രമിച്ച മിൻഡൺ, കൂടാതെ പുതുതായി ഒരു വസ്തു നികുതിയും വിദേശ കയറ്റുമതി തീരുവയും സൃഷ്ടിച്ചു. വിപരീത ഫലമുണ്ടാക്കി ഈ നയങ്ങൾ, നികുതി ഭാരം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഉന്നതർക്ക് പഴയ നികുതികൾ കുറയ്ക്കാതെ പുതിയ നികുതികൾ നടപ്പിലാക്കുന്നതിനുള്ള അവസരവും സൃഷ്ടിച്ചു. കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണം ദുർബലമായതിനാലാണ് അവർക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞത്. കൂടാതെ, വിദേശ കയറ്റുമതിയുടെ കൂടിയ തീരുവ വളർന്നുവരുന്ന വ്യാപാര-വാണിജ്യത്തെ സ്തംഭിപ്പിക്കുന്നതായിരുന്നു. പുനഃസ്ഥാപിക്കപ്പെട്ട ടൗങ്കൂ രാജവംശത്തിന്റെ കാലഘട്ടത്തിൽ (1599-1752) നാന്ദി കുറിച്ച ഭരണപരിഷ്കാരങ്ങൾ കോൺബോങ് രാജാക്കന്മാർ വിപുലീകരിക്കുകയും കൂടാതെ ഈ കാലഘട്ടത്തിൽ രാജ്യം അഭൂതപൂർവമായ ആഭ്യന്തര നിയന്ത്രണവും ബാഹ്യ വിപുലീകരണവും കൈവരിക്കുകയും ചെയ്തു. അവർ താഴ്ന്ന പ്രദേശങ്ങളിലെ നിയന്ത്രണം കർശനമാക്കിയതോടൊപ്പം ഷാൻ മേധാവികളുടെ പാരമ്പര്യാവകാശങ്ങൾ കുറയ്ക്കുകയും ചെയ്തു. അവർ ഏർപ്പെടുത്തിയ വാണിജ്യ പരിഷ്കാരങ്ങൾ സർക്കാരിന്റെ വരുമാനം വർധിപ്പിച്ചതോടൊപ്പം അത് കൂടുതൽ പ്രവചിക്കാവുന്ന വിധത്തിലാക്കി. സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായി നിലകൊണ്ടു. 1857-ൽ, രാജാവ് രാജ്യത്തെ ആദ്യത്തെ ക്രമീകൃതമായ വെള്ളി നാണയത്തിന്റെ സഹായത്തോടെ, പണ നികുതിയുടെയും ശമ്പളത്തിന്റെയും ഒരു സമ്പൂർണ്ണ സംവിധാനം ഉദ്ഘാടനം ചെയ്തു. എന്നിരുന്നാലും, പരിഷ്കാരങ്ങളുടെ വ്യാപ്തിയും വേഗവും അസമമായിരുന്നതിനാൽ ആത്യന്തികമായി ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ മുന്നേറ്റം തടയാൻ ഇത് പര്യാപ്തമല്ലെന്ന് തെളിയിക്കപ്പെട്ടു. സയാമുമായുള്ള ബന്ധം1760-ൽ, ബർമ്മ സയാമുമായി ആരംഭിച്ച യുദ്ധങ്ങളുടെ ഒരു പരമ്പര, 19-ആം നൂറ്റാണ്ടിന്റെ പകുതി വരെ നീണ്ടുനിന്നു. 1770-ഓടെ, അലൗങ്‌പായയുടെ അനന്തരാവകാശികൾ സിയാമിനെ താൽക്കാലികമായി പരാജയപ്പെടുത്തുകയം (1765-1767), ലാവോസിന്റെ ഭൂരിഭാഗവും കീഴടക്കുകയും (1765) ക്വിംഗ് ചൈനയുടെ (1765-1769) നാല് ആക്രമണങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു. ചൈനക്കാരുടെ ആസന്നമായ മറ്റൊരു അധിനിവേശത്തിൽ ബർമക്കാർ രണ്ടു പതിറ്റാണ്ട് കാലത്തോളം വ്യാപൃതരായതോടെ, 1770-ഓടെ സയാം തങ്ങളുടെ പ്രദേശങ്ങൾ വീണ്ടെടുത്തു, 1776-ഓടെ ലാൻ ന പിടിച്ചടക്കുകയും ചെയ്തു. ബർമ്മയും സിയാമും 1855 വരെ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു, എന്നാൽ പതിറ്റാണ്ടുകളുടെ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും ടെനാസെറിമും (ബർമ്മയിലേക്ക്), ലാൻ നയും (സിയാമിലേക്ക്) പരസ്പരം കൈമാറ്റം നടത്തി. അവലംബം
|
Portal di Ensiklopedia Dunia