കോൺ കോശങ്ങൾ![]() മനുഷ്യ നേത്രത്തിലെ കൂടിയ പ്രകാശത്തിൽ ഉള്ള കാഴ്ചകൾക്കും, വർണ്ണ ദർശനത്തിനും സഹായിക്കുന്ന ഫോട്ടോറിസെപ്റ്റർ കോശങ്ങളാണ് കോൺ കോശങ്ങൾ. മനുഷ്യന്റെ കണ്ണിൽ ആറ് ദശലക്ഷം മുതൽ ഏഴ് ദശലക്ഷം വരെ കോണുകൾ ഉണ്ട്, അവ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് മാക്യുലയിലാണ്.[1] കോൺ കോശങ്ങളുടെ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള മാക്യുലയിലെ പ്രദേശം ഫോവിയ സെൻട്രാലിസിസ് ആണ്. റെറ്റിനയിലെ റോഡ് കോശങ്ങളെ അപേക്ഷിച്ച് കോണുകൾ പ്രകാശത്തോട് സംവേദനക്ഷമത കുറഞ്ഞവയാണ് (റോഡ് കോശങ്ങൾ കുറഞ്ഞ പ്രകാശ തലങ്ങളിൽ കാഴ്ചയെ പിന്തുണയ്ക്കുന്നു), പക്ഷേ നിറം മനസ്സിലാക്കാൻ സഹായിക്കുന്നത് കോൺ കോശങ്ങളാണ്. അതുപോലെ മികച്ച വിശദാംശങ്ങളും ചിത്രങ്ങളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും മനസ്സിലാക്കാൻ കൂടുതൽ സഹായിക്കുന്നത് കോണുകളാണ്. ഉത്തേജകങ്ങളോടുള്ള കോണുകളുടെ പ്രതികരണ സമയം റോഡുകളേക്കാൾ വേഗത്തിലാണ്.[2] കോണുകൾ സാധാരണയായി എസ്-കോൺസ്, എം-കോൺസ്, എൽ-കോൺസ് എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്, അവ ഓരോന്നിനും വ്യത്യസ്ത തരം പിഗ്മെന്റ് ആണ് ഉള്ളത്. മൂന്നു തരത്തിലുള്ള ഫോട്ടോപ്സിൻ ഉള്ളതിനാൽ ഈ ഓരോ കോണും ഹ്രസ്വ-തരംഗദൈർഘ്യം, ഇടത്തരം-തരംഗദൈർഘ്യം, ദൈർഘ്യമേറിയ തരംഗദൈർഘ്യം എന്നിവയുമായി സംവേദനക്ഷമമാണ്.[3] വർണ്ണന്ധതയുള്ളവരിൽ കോണുകളുടെ ഈ വ്യത്യാസപ്പെട്ടിരിക്കും. അതുപോലെ നാലോ അതിലധികമോ തരത്തിലുള്ള കോണുകളുള്ള ആളുകളുടെ ചില സ്ഥിരീകരിച്ച റിപ്പോർട്ടുകൾ ഉണ്ട്, അത് അവർക്ക് ടെട്രാക്രോമാറ്റിക് കാഴ്ച നൽകുന്നു.[4] ജനിതകമാറ്റം മൂലം പ്രകാശം തിരിച്ചറിയുന്നതിനുള്ള മൂന്ന് പിഗ്മെന്റുകളുടെയും രാസഘടനയിൽ വ്യത്യാസമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്; അതിനാൽ വ്യത്യസ്ത വ്യക്തികൾക്ക് വ്യത്യസ്ത വർണ്ണ സംവേദനക്ഷമതയുള്ള കോണുകൾ ഉണ്ടാകും. ഘടനതരങ്ങൾമനുഷ്യ നേത്രത്തിൽ സാധാരണയായി മൂന്ന് തരം കോണുകൾ ഉണ്ട്. ആദ്യത്തേത് ദൈർഘ്യമേറിയ (ഏകദേശം 560നാ.മീ) തരംഗദൈർഘ്യങ്ങളോട് കൂടുതൽ പ്രതികരിക്കുന്നു ഇവയെ ദൈർഘ്യമേറിയ (long) എന്നർഥത്തിൽ എൽ-കോൺ എന്നു വിളിക്കുന്നു. രണ്ടാമത്തെ തരം ഇടത്തരം (medium) തരംഗദൈർഘ്യത്തോട് (530നാ.മീ) ഏറ്റവും പ്രതികരിക്കുന്നു, അവയെ എം-കോൺ എന്ന് ചുരുക്കിപ്പറയുന്നു. മൂന്നാമത്തെ തരം ഹ്രസ്വ തരംഗദൈർഘ്യമുള്ള (420നാ.മീ) പ്രകാശത്തോട് ഏറ്റവും കൂടുതൽ പ്രതികരിക്കുന്നു ഹ്രസ്വമായത് (short) എന്നത് സൂചിപ്പിക്കാൻ എസ്-കോൺ എന്ന് സൂചിപ്പിക്കുന്നു. മൂന്ന് തരങ്ങൾക്കും യഥാക്രമം, വ്യക്തിയെ ആശ്രയിച്ച് 564–580 നാ.മീ, 534–545നാ.മീ, 420–440 നാ.മീ പീക്ക് തരംഗദൈർഘ്യമുണ്ട്. ഓപ്സിനിൽ ഉള്ള വ്യത്യാസം മൂലമാണ് അത്തരം വ്യത്യസ്ത സംഭവിക്കുന്നത്. ഒരു ശരാശരി മനുഷ്യന്റെ മൂന്ന് സെല്ലുകളുടെ സ്പെക്ട്രൽ സെൻസിറ്റിവിറ്റികൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന മാതൃകയാണ് CIE 1931 കളർ സ്പേസ്.[5] [6] റോഡ്, കോൺ സെല്ലുകളുമായി ബന്ധിപ്പിക്കുന്ന ഒരു മിശ്രിത തരം ബൈപോളാർ കോശങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബൈപോളാർ കോശങ്ങൾക്ക് പ്രധാനമായും കോൺ കോശങ്ങളിൽ നിന്നാണ് ഇൻപുട്ട് ലഭിക്കുന്നത്.[7] പരാമർശങ്ങൾ
|
Portal di Ensiklopedia Dunia