കോൾഫാക്സ്
കോൾഫാക്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള പ്ലെയ്സർ കൌണ്ടിയിലെ ഒരു പട്ടണാകുന്നു. മുമ്പ് ഈ പട്ടണം, ആൽഡൻ ഗ്രോവ്, ആൽഡർ ഗ്രോവ്, ഇല്ലിനോയിസ് ടൌൺ, അപ്പർ കരാൾ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെട്ടിരുന്നു). ഇൻറർസ്റ്റേറ്റ് 80, സ്റ്റേറ്റ്റൂട്ട് 174 എന്നീ പാതകൾ സന്ധിക്കുന്നിടത്താണ് പട്ടണത്തിൻറെ സ്ഥാനം. ഈ പട്ടണം സാക്രെമെൻറൊ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 1,963 ആയിരുന്നു. യു.എസ് വൈസ് പ്രസിഡൻറായിരുന്ന ഷ്യൂയിലർ കോൾഫാക്സിനെ (1869–73) ആദരിക്കുന്നതിനായാണ് പട്ടണത്തിന് ഈ പേരു നൽകിയത്. റെയിൽ റോഡ് സ്ട്രീറ്റിനും ഗ്രാസ് വാലി സ്ട്രീറ്റിനും സമീപത്തായി അദ്ദേഹത്തിൻറെ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[7] യു.എസിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിൻറെ ഏക പ്രതിമ ഇതു മാത്രമാകുന്നു.[8] ചരിത്രംപത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യകാലഘട്ടത്തിൽ ആൽഡർ ഗ്രോവ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് മൈഡു, മിവോക്ക് എന്നീ തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങൾ അധിവസിച്ചിരുന്നു. പട്ടണം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കെ ഇല്ലിനോയിസ്ടൌണ് എന്നറിയപ്പെട്ടു. പിന്നീട് പട്ടണം മുൻ യു.എസ് വൈസ് പ്രസിഡൻറായിരുന്ന ഷ്യൂയിലർ കോൾഫാക്സിന്റെ പേരിനെ അനുസ്മരിച്ച് പുനർനാമകരണം ചെയ്യപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia