ക്രോട്ടൻ
യൂഫോർബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ക്രോട്ടൻ (Croton). ഈ ജനുസിനെപ്പറ്റി വിവരണം നൽകിയതും യൂറോപ്പിലേക്ക് അവയെ കൊണ്ടുവരികയും ചെയ്തതും ജോർജ് എബെർഹാന്റ് റുംഫിയസ് ആണ്. (യൂഫോർബിയേസീയിലെ തന്നെ കളർച്ചെടികളായ Codiaeum variegatum. എന്നവയും ക്രോട്ടൻ എന്ന് അറിയപ്പെടുന്നുണ്ട്.) ഈ ജനുസിന്റെ പേരു വന്നത് ഗ്രീക്കുഭാഷയിലെ κρότος (krótos) എന്ന വാക്കിൽ നിന്നാണ്. ഇതിനർത്ഥം "tick(പട്ടുണ്ണി)" എന്നാണ്. ചില സ്പീഷിസുകളിലെ വിത്തിന്റെ ആകൃതിയുമായി അതിനുള്ള സാമ്യം നിമിത്തമാണിത്.[2] വിവരണംകുറ്റിച്ചെടികൾ മുതൽ മരങ്ങൾ വരെ ഇതിൽ കാണപ്പെടുന്നുണ്ട്.[3] ഈ ജനുസിലെ പ്രസിദ്ധമായ ഒരു സ്പീഷിസ് ആണ് തെക്കുകിഴക്കേഷ്യ തദ്ദേശവാസിയായ നീർവാളം. Cristóbal Acosta ക്രിസ്റ്റോബാൽ അക്കോസ്റ്റയാണ് 1578 -ൽ ഈ ചെടിയെപ്പറ്റി lignum pavanae എന്ന പേരിൽ ആദ്യമായി യൂറോപ്പിൽ അറിവുകൊടുത്തത്. ഇതിന്റെ വിത്തിൽ നിന്നും വേർതിഉരിക്കുന്ന നാട്ടുവൈദ്യങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ വയറിളക്കാനുള്ള അതിശക്തിയുള്ള ഒരു മരുന്നാണ്. ഇക്കാലത്ത് ഇതിനെ സുരക്ഷിതമായ രീതിയായി കണക്കാക്കാറില്ല. പേരു വന്ന വഴിഉപയോഗങ്ങൾനാടൻ ഉപയോഗങ്ങൾനീർവാളത്തിന്റെ എണ്ണ ചൈനയിലെ നാട്ടുവൈദ്യത്തിൽ മലബന്ധത്തിനെതിരെ ഉപയോഗിക്കാറുണ്ട്.[4] ഭക്ഷ്യാവശ്യത്തിന്ചില മധ്യങ്ങൾക്ക് രുചി നൽകാൻ ക്രോട്ടൻ യുലുടേറിയ ഉപയോഗിക്കുന്നു.[5] ജൈവ ഇന്ധനമായിജട്രോഫയേക്കാൾ ജൈവഇന്ധനം ചില ക്രോട്ടൻ സ്പീഷിസുകളിൽ നിന്നും ലഭിക്കുമെന്ന് കെനിയയിൽ നടന്ന പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്.[6] ജട്രോഫയിൽ നിന്നു ഒരു ലിറ്റർ എണ്ണ ലഭിക്കുന്നതിന് ഏതാണ്ട് 2000 ലിറ്റർ ജലം വേണ്ടിവരുന്നുണ്ടെന്നാണ് കെനിയയിൽനിന്നുമുള്ള കണക്കുകൾ കാണിക്കുന്നത്. എന്നാൽ കാട്ടിൽ വളരുന്ന ക്രോട്ടൻ മരങ്ങളുടെ ഒരു കിലോ വിത്തിൽ നിന്നും 350 മില്ലീലിറ്റർ എൺന കിട്ടുമത്രേ. പാരിസ്ഥിതികംചില ശലഭ ലാർവകൾ ക്രോട്ടൻ സ്പീഷിസിലെ ചെടികളുടെ ഇലകൾ ഭക്ഷണമാക്കാറുണ്ട്. Schinia citrinellus എന്ന നിശാശലഭം ക്രോട്ടൻ ഇലകളേ തിന്നാറുള്ളൂ. വിതരണംകൂടുതലായും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ കാണുന്നത്.[7] മഡഗാസ്കറിലെ സപുഷ്പികളിലെw ഏറ്റവും ഗഹനമായ സ്പീഷിസുകളിൽ ഒന്ന് ക്രോട്ടന്റേതാണ്. അവിടെയുള്ള ക്രോട്ടനുകളിൽ 150 -തോളം സ്പീഷിസുകൾ തദ്ദേശീയമാണ്.[8] മുൻപ് ഈ ജനുസിൽ ഉണ്ടായിരുന്നവഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia