ക്ലൗസ് മാൻ
ക്ലൗസ് ഹെയ്ൻറിച്ച് തോമസ് മാൻ (1906 നവംബർ 18 - 21 മേയ് 1949) ഒരു ജർമ്മൻ എഴുത്തുകാരനായിരുന്നു. ജീവിതംക്ലൗസ് മാൻ മ്യൂണിക്കിൽ, ജർമ്മൻ എഴുത്തുകാരൻ തോമസ് മാന്റെയും ഭാര്യ കാറ്റിയാ പ്രിങ്ഷെയിമിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ലൂഥറൻ ആയിട്ടാണ് ജ്ഞാനസ്നാനം നടത്തിയത്. അദ്ദേഹത്തിന്റെ അമ്മ മതേതര യഹൂദ കുടുംബത്തിൽ നിന്നുള്ളതായിരുന്നു. 1924 -ൽ ചെറുകഥകൾ എഴുതിത്തുടങ്ങി. അടുത്ത വർഷം ബർലിൻ ദിനപത്രത്തിന്റെ നാടക നിരൂപകനായി. അദ്ദേഹത്തിന്റെ ആദ്യ സാഹിത്യ കൃതികൾ 1925 -ൽ പ്രസിദ്ധീകരിച്ചു. മാന്റെ ആദ്യകാല ജീവിതം അസ്വസ്ഥമായിരുന്നു. അദ്ദേഹത്തിന്റെ സ്വവർഗാനുരാഗം പലപ്പോഴും മതഭ്രാന്തിന്റെ ലക്ഷ്യമായി മാറി. എന്നാൽ തന്റെ പിതാവുമായി ഒരു പ്രയാസകരമായ ബന്ധം ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. നിരവധി സ്കൂളുകളിൽ കുറച്ചു കാലം മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ.[1] ഒരു വർഷം മാത്രം പ്രായകുറവുള്ള സഹോദരി എറിക മാനിനൊപ്പം ലോകത്തെമ്പാടും സഞ്ചരിച്ചു. 1927- ൽ അമേരിക്ക സന്ദർശിക്കുകയും, 1929- ൽ ഒരു സഹകരണ യാത്രാവിവരണം ആയി പ്രസിദ്ധീകരിച്ച ഉപന്യാസങ്ങളിൽ അത് റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. [2] തിരഞ്ഞെടുത്ത ഗ്രന്ഥസൂചി
ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾKlaus Mann എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia