ക്ഷുദ്രജീവനാശിനി![]() കീടം, കുമിൾ, കള തുടങ്ങിയ ശല്യക്കാരെ തടയുക, നശിപ്പിക്കുക, അകറ്റുക, കുറയ്ക്കുക എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ് ക്ഷുദ്രജീവനാശിനി' (pesticides) [1] പ്രത്യേകം രൂപപ്പെടുത്തിയ രാസവസ്തുക്കൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ ജൈവ വസ്തുക്കൾ എന്നിവയാണ് ശല്യക്കാർക്കെതിരേ പ്രയോഗിക്കുന്നത്. കീടങ്ങൾ, കുമിൾ, കള എന്നിവയെക്കൂടാതെ എലി, കക്ക, പക്ഷി, മീൻ , വിരകൾ തുടങ്ങിയവയും ഈ കൂട്ടത്തിൽ പെടുന്നു. ചിലവ നേരിട്ട് രോഗം ഉണ്ടാക്കുന്നു , അല്ലെങ്കിൽ രോഗവാഹി (vector) ആയി പ്രവർത്തിക്കുന്നു. ക്ഷുദ്രജീവനാശിനി പ്രയോഗം , പ്രയോജനത്തോടൊപ്പം, മനുഷ്യർക്കും ജീവജാലങ്ങൾക്കും വിഷത്വം (toxicity) ഭവിക്കാനും കാരണമാകുന്നു. ഏറ്റവും അപകടമുള്ള 12 ജൈവരാസവസ്തുക്കളിൽ 10 എണ്ണവും, പെസ്ടിസൈട്സ്' ആണെന്നാണ് സ്റ്റോക്ക് ഹോം സമ്മേളനത്തിൽ വെളിപ്പെടുത്തപ്പെട്ടത് [2][3] ക്ഷുദ്രജീവനാശിനി നിരോധനം കേരളത്തിൽകീട, കള, കുമിൽ നാശിനികളെ ആണ് ക്ഷുദ്രജീവനാശിനികൽ എന്നത്കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത് . വിഷത്വ തീവ്രത (LD 50 ) അനുസ്സരിച്ച്, ചുവപ്പ്, മഞ്ഞ, നീല, പച്ച നിറമുള്ള ലേബലുകൾ ഉള്ളവ എന്ന രീതിയിൽ ഇവയെ തരം തിരിച്ചിരിക്കുന്നു. 2011 മെയ് 7 നു കേരളത്തിൽ നിരോധിക്കപ്പെട്ട ക്ഷുദ്രജീവനാശിനികൾ, ഇനം തിരിച്ച് : കീട നാശിനികൾ
കുമിൾ നാശിനികൾ
കള നാശിനികൾ
പരിസ്ഥിതി യോജ്യമായ ജൈവ ക്ഷുദ്രജീവനാശിനികൾഇത് സംബന്ധമായ മാർഗ രേഖകൾ കേരള സർക്കാർ പ്രസിദ്ധീകരിച്ചു. അവലംബം
|
Portal di Ensiklopedia Dunia