ഗവേഷണലഭ്യത![]() പ്രസിദ്ധീകരണങ്ങൾ തടസ്സങ്ങളേതുമില്ലാതെ വായനയ്ക്കും സ്വതന്ത്ര ഉപയോഗത്തിനുമായി ലഭ്യമാക്കുന്നതിനേയാണ് സ്വതന്ത്ര ലഭ്യത അഥവാ ഓപ്പൺ ആക്സസ്സ് എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. വിദഗ്ദ്ധ നിരൂപണം ചെയ്തോ അല്ലാതെയോ പ്രസിദ്ധീകരിക്കുന്ന കല, സാഹിത്യ, ശാസ്ത്ര സൃഷ്ടികളും ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നുപ്രബന്ധങ്ങൾ, തീസീസുകൾ[1] , [2] ഗവേഷണഫലങ്ങളുടെ ലഭ്യതയുടെ തരമനുസരിച്ച് പൊതുവിൽ ഓപ്പൺ ആക്സസ്സ് രണ്ടുവിധമുണ്ട്. ഓൺലൈൻ ലഭ്യത മാത്രം ഉറപ്പാകുന്ന ഗ്രാറ്റിസ്, അതു പുനരുപയോഗിക്കുന്നതിനുള്ള അവകാശങ്ങളും കൂടി നൽകുന്ന ലിബ്രേ എന്നിവയാണവ [3]. ഈ അധിക അവകാശങ്ങൾ ക്രിയേറ്റീവ് കോമൺസ് ലൈസൻസിങ്ങ് [4]വഴിയാണ് സാധാരണഗതിയിൽ ഉറപ്പു വരുത്തുക. ബെർലിനിലെ ഓപ്പൺ ആക്സസ്സ് പ്രസ്താവത്തിലെ നിർവ്വചങ്ങളുമായി ഒത്തുപോകുന്നത് ലിബ്രേ ഓപ്പൺ ആക്സസ്സ് രീതിയാണ്. ഗവേഷകർക്ക് തങ്ങളുടെ കണ്ടെത്തലുകളുടെ തുറന്ന ലഭ്യത പലവിധത്തിൽ ഉറപ്പാക്കാം. ഒന്ന്, ഏവർക്കും പ്രാപ്യമായ ഏതെങ്കിലും ഓൺലൈൻ ശേഖരണിയിൽ തങ്ങളുടെ ഗവേഷണപ്രബന്ധം നിക്ഷേപിക്കുക. ഇതിനെ 'ഗ്രീൻ ഓപ്പൺ ആക്സസ്സ്' എന്നു പറയുന്നു. മറ്റൊന്ന് ഒരു ഓപ്പൺ ആക്സസ്സ് ജേണലിൽ തങ്ങളുടെ പ്രബന്ധം പ്രസിദ്ധീകരിക്കുക. ഇതിനെ 'സുവർണ്ണ ഓപ്പൺ ആക്സസ്സ്' എന്നു പറയുന്നു[5] . സമ്മിശ്ര ഓപ്പൺ ആക്സസ്സ് എന്ന മറ്റൊരു രീതിയുണ്ട്. ഇവിടെ ഗവേഷണപ്രബന്ധങ്ങൾക്ക് സമ്പൂർണ്ണമായി ഓപ്പൺ ആക്സസ്സ് ലഭിക്കണമെങ്കിൽ പ്രബന്ധരചയിതാക്കൾ(ഗവേഷണ സ്പോൺസർ) പബ്ലിഷർക്ക് ഓപ്പൺ ആക്സസ്സ് ഫീസ് നൽകേണ്ടതുണ്ട്.[6]
നിർവചനങ്ങൾഗവേഷണഫലങ്ങളുടെ തുറന്ന ലഭ്യതയുമായി ബന്ധപ്പെട്ട് 'ഓപ്പൺ ആക്സസ്സ്' എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നത് 2000-ാമാണ്ടോടു കൂടിയാണ്. അതിനു മുമ്പു 1970കൾ മുതൽ തന്നെ ഗവേഷണഫലങ്ങളുടെ ഓൺലൈൻ ശേഖരിണികൾ പലതും നിലവിലുണ്ടായിരുന്നു. ബുഡാപെസ്റ്റിൽ 2002 ഫെബ്രുവരിമാസത്തിൽ നടന്ന 'ഓപ്പൺ ആക്സസ് സംരംഭം', 2003 ജൂണിൽ ബെതെസ്ദയിലും 2003 ഒക്ടോബറിൽ ബെർലിനിലും നടന്ന 'ഓപ്പൺ ആക്സസ്സ് പ്രസ്താവങ്ങൾ', ഇവയിലൂടെ ഒക്കയാണ് ഈ പദവും അതിന്റെ അർത്ഥതലങ്ങളും പരക്കെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്[7] . ഈ സമ്മേളനങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന 'ഓപ്പൺ ആക്സസ്സ്' നിർവചനത്തിന്റെ സംഗ്രഹം: "ഉപയോക്താക്കൾക്ക് വായിക്കാനും, ഡൗൺലോഡ് ചെയ്യാനും, വിതരണം ചെയ്യാനും, തെരയാനും, സോഫ്റ്റ്‌വെയറുകളിൽ ഡാറ്റയായി പുനരുപയോഗിക്കാനും, നിയമാനുസൃതമായ മറ്റെന്ത് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുവാനും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക നിയമ തടസ്സങ്ങൾ സൃഷ്ടിക്കാതെ ലഭ്യമാക്കുന്ന (ഇന്റർനെറ്റ് ഉപയോഗിക്കുനതിഉള്ള ചെലവല്ലാതെ) ഗവേഷണങ്ങളേയും അവയുടെ ഫലങ്ങളേയുമാണ് ഓപ്പൺ ആക്സസ്സ് പ്രകാശനത്തിലൂടെ ഉദ്ദേശിക്കുന്നത്. പുനരുപയോഗിക്കാനും വിതരണം ചെയ്യാനും ഉള്ള നിബന്ധന മൂലഗവേഷണങ്ങൾക്കുള്ള അവലംബത്തോടുകൂടി കടപ്പാടു നൽകണമെന്നതുമാത്രമാണ്." പ്രചോദനംഇന്റർനെറ്റിന്റെ വ്യാപനവും അതുവഴി അധികചെലവേതുമില്ലാതെ അറിവ് ലഭ്യമാക്കാമെന്ന സാധ്യതയുമാണ് ഓപ്പൺ ആക്സസ്സ് പ്രസ്ഥാനത്തിന് ഊർജ്ജം പകർന്നത്. പൊതുജനങ്ങളുടെ/ സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ഗവേഷണങ്ങളും അവയുടെ ഫലങ്ങളും ഉയർന്ന ധനസ്ഥിതിയുള്ള സ്ഥാപനങ്ങൾക്കു മാത്രം ലഭ്യമാവുകയും മറ്റുള്ളവർക്ക് ആ അറിവ് അപ്രാപ്യമാവുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തെയാണ് ഓപ്പൺ ആക്സസ്സ് പ്രസ്ഥാനം നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുന്നത്[8]. വളർച്ച1993 മുതൽ 2011 വരെയുള്ള കാലത്ത് 'സുവർണ്ണ ഓപ്പൺ ആക്സസ്സ്' ജേണലുകളുടെ എണ്ണത്തിലും പ്രബന്ധങ്ങളുടെ എണ്ണത്തിലും വലിയ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് 2013ൽ നടന്ന പഠനം തെളിയിക്കുന്നു.[9] അവലംബം
|
Portal di Ensiklopedia Dunia