ഗവൺമെന്റ് ലോ കോളേജ്,തിരുവനന്തപുരം![]() കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ബിരുദ, ബിരുദാനന്തര നിയമ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവൺമെന്റ് ലോ കോളേജ്,തിരുവനന്തപുരം. 1875 ൽ സ്ഥാപിക്കപ്പെട്ട ഈ കലാലയം, ഇന്ത്യയിലെ ഏറ്റവും പഴയ നിയമ കലാലയങ്ങളിലൊന്നാണ്. ഇത് കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നതും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതുമാണ്. സുപ്രീം കോടതിയിലേയ്ക്കും ഹൈകോടതിയിലേയ്ക്കും ഒരുപിടി നല്ല ജഡ്‌ജിമാരെ സംഭാവന ചെയ്യാൻ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന് കഴിഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയായ ജസ്റ്റിസ്. എം.ഫാത്തിമ ബീവി ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രവേശനംസംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെ നിയമ വിദ്യാർഥികൾ പ്രവേശനം നേടുന്നത്. ക്യാമ്പസ്അഞ്ച് ഏക്കർ വ്യാപിച്ചുകിടക്കുന്ന വിശാലമായ ക്യാമ്പസ് ആണ് ഗവൺമെന്റ് ലോ കോളേജിനുള്ളത്. ഗവേഷണ വിഭാഗംലോ കോളേജിന് കേരള സർവ്വകലാശാലയുമായി യോജിച്ചു പ്രവർത്തിക്കുന്ന ഒരു ഗവേഷണ വിഭാഗം നിലവിലുണ്ട്. ലൈബ്രറിമൂട്ട് കോർട്ട്ഹോസ്റ്റൽഅവലംബം |
Portal di Ensiklopedia Dunia