ഗിരീഷ് ഭരദ്വാജ്
കർണാടകയിൽ നിന്നുള്ള ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനാണ് ഗിരീഷ് ഭരദ്വാജ് (മെയ് 2, 1950). കർണാടകയിലും കേരളത്തിലും ഉൾപ്പെടെ ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ ചെലവുകുറഞ്ഞ 127 ഓളം തൂക്കുപാലങ്ങൾ നിർമിച്ച അദ്ദേഹത്തിന് സേതു ബന്ധു, ഇന്ത്യയിലെ ബ്രിഡ്ജ്മാൻ എന്നീ വിളിപ്പേരുകൾ ഉണ്ട് . 2017 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.[1][2][3][4][5] ജീവിതരേഖ1950 മെയ് 2 ന് ജനിച്ച ഭരദ്വാജ് കർണാടകയിലെ സുള്ള്യ സ്വദേശിയാണ്. 1973 ൽ മാണ്ഡ്യയിലെ പിഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി.[6][7] അദ്ദേഹത്തിനും ഭാര്യ ഉഷയ്ക്കും 3 മക്കളുണ്ട്. 1989 ൽ തെക്കൻ കർണാടകയിലെ അരമ്പൂരിൽ പയസ്വിനി നദിക്ക് കുറുകെ അദ്ദേഹം തന്റെ ആദ്യത്തെ പാലം പണിതു. അതിനുശേഷം അദ്ദേഹം കേരളത്തിൽ മുപ്പതോളം പാലങ്ങളും ആന്ധ്രാപ്രദേശിലും ഒഡീഷയിലും രണ്ട് വീതം പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്, ബാക്കി പാലങ്ങൾ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്.[8][9] പുരസ്കാരങ്ങൾഅവലംബം
|
Portal di Ensiklopedia Dunia