ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള സ്പീഷിസ് (CR) എന്നാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) പരിപാലനസ്ഥിതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ അതീവഗുരുതരമായ വംശനാശഭീഷണിയുള്ള ജീവികളുടെ പട്ടികയാണ്. [1] IUCN പട്ടിക പ്രകാരം ഇതാണ് ജീവനുള്ളവയെ തരംതിരിച്ചിട്ടുള്ളതിൽ ഏറ്റവും ഗുരുതരമായ അവസ്ഥ. 2014 ൽ 2464 ജീവികളും 2104 സസ്യങ്ങളും ഈ പട്ടികയിൽ ഉണ്ട്. 1998-ൽ ഇത് യഥാക്രമം 854 ഉം 909 ഉം മാത്രമായിരുന്നു.[2] വ്യാപകവും കൃത്യവുമായ സർവേ നടത്തിയശേഷം മാത്രമേ IUCN ന്റെ ചുവന്ന പട്ടിക പ്രകാരം ഉള്ള ജീവികളെ വംശനാശം വന്നവയായി പ്രഖ്യാപിക്കാറുള്ളൂ. വംശനാശം വന്നവപോലും ഗുരുതരമായ ഭീഷണിയുള്ള പട്ടികയിലാവാം ഉണ്ടാവുക. "മിക്കവാറും വംശനാശം വന്നവ" CR(PE) എന്നും "വന്യപ്രദേശങ്ങളിൽ മിക്കവാറും വംശനാശം വന്നവ" എന്നും" IUCN വെവ്വേറെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. [3] of CR(PEW) IUCN ന്റെ നിർവചനംഒരു ജീവിവർഗ്ഗം ഗുരുതരമായ വംശനാശഭീഷണിയുടെ വക്കിൽ എന്ന വിഭാഗത്തിൽ പെടുത്തണമെങ്കിൽ അവ താഴെ പറയുന്ന 5 വിഭാഗങ്ങളിൽ (A–E) ഏതെങ്കിലും ഒന്നിൽ വരേണ്ടതാണ്. ("3 തലമുറ/10വർഷങ്ങൾ") എന്ന സൂചന എന്താണെന്നു വച്ചാൽ മൂന്നു തലമുറ അല്ലെങ്കിൽ പത്തു വർഷങ്ങൾ -ഏതാണോ കൂടുതൽ- (നൂറു വർഷക്കാലത്ത്) [4]
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia