ഗുർദയാൽ സിങ്പഞ്ചാബി സാഹിത്യകാരനാണ് ഗുർദയാൽ സിങ്. 1957 ൽ ഭഗൻവാല എന്ന ചെറുകഥയിലൂടെയാണ് സാഹിത്യലോകത്ത് എത്തിയത്. 1964 ൽ പ്രസിദ്ധീകരിച്ച മഢീ ദിവാ യാണ് ആദ്യ നോവൽ. 1989 ൽ ഇതേ പേരിൽ ചലച്ചിത്രവും പുറത്തിറങ്ങി. 1998 ൽ പത്മശ്രീയും 1999 ൽ ജ്ഞാനപീഠവും നൽകി രാജ്യം അദേഹത്തെ ആദരിച്ചു. ജീവിതരേഖഗുർദയാൽ സിങ് 1933 ജനുവരി 10-നു ജഗത് സിങിന്റേയും നിഹാൽ കൗറിന്റേയും മകനായി പഞ്ചാബിലെ ബെയിനി ഫെറ്റെ എന്ന ഗ്രാമത്തിൽ ജനിച്ചു. 2016 ആഗസ്ത് 16 ന് അന്തരിച്ചു. സാഹിത്യജീവിതം1957 ൽ ഭഗൻവാല എന്ന ചെറുകഥയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. പതിനഞ്ചു നോവലുകൾ, പത്തു ബാലസാഹിത്യകൃതികൾ, ഒരു നാടകം, ഒരു ഏകാങ്ക നാടകം എന്നിവ രചിച്ചിട്ടുണ്ട്. മഢീ കാ ദിവാ, അഥചാന്ദ്നി രാത്, ഘർ ഔർ രാസ്താ, പാഞ്ച്വാം പഹർ, പരമ തുടങ്ങിയവ പ്രസിദ്ധ നോവലുകൾ. റഷ്യൻ ഭാഷയിലേക്ക് കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുരസ്കാരങ്ങൾപഞ്ചാബ് സാഹിത്യ അക്കാദമി അവാർഡ് 1975 ൽ ലഭിച്ചു. സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് (1986) ഭായി വീർസിംഗ് ഫിക്ഷൻ അവാർഡ് (1992) ശിരോമണി ശിത്കാർ പുരസ്കാരം (1992) ജ്ഞാന പീഠ പുരസ്കാരം (1999) പത്മശ്രീ പുരസ്കാരം (1998) ലും ലഭിച്ചു. അവലംബം
|
Portal di Ensiklopedia Dunia