ഗോൾഡൻ ഗേറ്റ് ഹൈലാൻഡ്സ് ദേശീയോദ്യാനം
ഗോൾഡൻ ഗേറ്റ് ഹൈലാൻഡ്സ് ദേശീയോദ്യാനം, ലിസോത്തോ അതിർത്തിക്കു സമീപത്തായി, ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രോവിൻസിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 340 കിമീ2 (130 ചതുരശ്ര മൈൽ) ആണ്.[1] ദേശിയോദ്യാനത്തിൻറെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകൾ, ഇവിടുത്തെ സ്വർണ്ണ, കാവി, ഓറഞ്ച് ഛവിയുള്ളതും ആഴത്തിൽ ദ്രവിച്ചതുമായ മണൽക്കല്ലുകളാൽ നിർമ്മിതമായ കിഴുക്കാംതൂക്കായ പാറക്കെട്ടുകളും മറ്റ് അവശിഷ്ടങ്ങളുമാണ്,[2] പ്രത്യേകിച്ച് ബ്രാൻഡ്‍വാഗ് റോക്ക്. ഈ പ്രദേശത്തിൻറെ മറ്റൊരു പ്രത്യേകത, ഇവിടെയുള്ള നിരവധി ഗുഹകളിലും പുരാതന വാസസ്ഥാനങ്ങളിലും കാണപ്പെടുന്ന സാൻ ജനങ്ങളുടെ റോക്ക് പെയിന്റിംഗുകളാണ്.[3] ഇവിടെ കാണപ്പെടുന്ന വന്യജീവികളിൽ കീരികൾ, ഈലാൻറ് (ഒരു തരം കൃഷ്ണമൃഗം), സീബ്രകൾ, നൂറോളം പക്ഷിയിനങ്ങളും ഉൾപ്പെടുന്നു. ഫ്രീസ്റ്റേറ്റ് പ്രോവിൻസിലെ ഏക ദേശീയോദ്യാനമായ ഇത്, ഇവിടുത്തെ വന്യജീവികളേക്കാൾ പ്രകൃതിഭംഗിക്ക് പേരുകേട്ടതാണ്.[4] ഫോസ്സിലുകളെക്കുറിച്ചുള്ള പഠനത്തിൽ ഇവിടെനിന്ന് ദിനോസർ മുട്ടകൾ, അസ്ഥികൂടങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. വന്യജീവികൾസസ്തനികൾ
പക്ഷികൾപാമ്പുകളും മത്സ്യങ്ങളും
Geology and palaeontologyഅവലംബം
|
Portal di Ensiklopedia Dunia