ഗോൾഫ്
![]() ഒരു കായിക വിനോദമാണ് ഗോൾഫ്. കളിക്കായി രൂപകല്പ്പന ചെയ്ത പലതരത്തിലുള്ള ദണ്ഡുകൾ (ക്ലബ്) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടികളിലൂടെ പന്ത് ഗോൾഫ് കോഴ്സിലെ കുഴികളിൽ(ഹോൾ) വീഴ്ത്തുക എന്നതാണ് കളിയുടെ ലക്ഷ്യം. കളിസ്ഥലത്തിന് ഒരു അടിസ്ഥാന ഘടനയില്ലാത്ത വളരെ കുറച്ച് പന്ത് കളികളിൽ ഒന്നാണ് ഗോൾഫ്. ഇതിന്റെ കളിസ്ഥലങ്ങളെ ഗോൾഫ് കോഴ്സുകൾ എന്നാണ് പറയുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ ഘടനയാണ്. മിക്കവാറും 9 മുതൽ 18 വരെ ഹോളുകളാണ് ഒരു ഗോൾഫ് കോഴ്സിൽ സാധാരണയായി ഉണ്ടാവുക. ഇന്ന് നിലവിലുള്ള രേഖകളനുസരിച്ച് ലോകത്തിലെ ആദ്യ ഗോൾഫ് കളി നടന്നത് A.D. 1456ൽ സ്കോട്ട്ലണ്ടിലെ എഡിൻബർഗിലെ ബ്രണ്ട്സ്ഫീൽഡ് ലിങ്ക്‌സിൽ സ്ഥിതി ചെയ്യുന്ന എഡിൻബർഗ് ബർഗെസ് ഗോൾഫിങ് സൊസൈറ്റിയിൽ വച്ചാണ് (ഇപ്പോൾ "ദ റോയൽ ബർഗെസ് ഗോൾഫിങ് സൊസൈറ്റി"). ഗോൾഫ് ഇന്ന് ലോകമെമ്പാടും കളിക്കപ്പെടുന്നു. മിക്ക രാജ്യങ്ങളിലും ഇന്ന് ഗോഫ് കോഴ്സുകളുണ്ട്. ഗോൾഫ് ഓരോ ദിവസവും കാഴ്ചക്കാരുടെ കളിയായി മാറിക്കൊണ്ടിരികുകയാണ്. ഇന്ന് ലോകമെമ്പാടും പല നിലകളിലുള്ള പ്രൊഫഷണൽ, അമച്വർ ഗോൾഫ് പര്യടനങ്ങൾ നടക്കുന്നു. ടൈഗർ വുഡ്സ്, ജാക്ക് നിക്ലോസ്, അന്നിക സൊറെൻസ്റ്റാം തുടങ്ങിയവരെല്ലാം ലോകമെമൊആടും അറിയപ്പെടുന്ന കായിക താരങ്ങളാണ്. സ്പോൺസർഷിപ്പും കളിയുടെ ഒർ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. പലപ്പോഴും കളിക്കാർക്ക് കളിയിൽനിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ പണം സ്പോൺസർഷിപ്പ് കരാറുകളിൽനിന്നാണ് ലഭിക്കുന്നത്
|
Portal di Ensiklopedia Dunia