1,750 mAh (HSPA+ version)[4] 1,850 mAh (LTE version)[7]
internal user-replaceable 2,000 mAh (Official extended battery. Korean variants includes both 1,750 mAh and 2,000 mAh batteries) 2,100 mAh (Sprint/Verizon Extended Battery. Wider than the GSM model).[8]
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ഗൂഗിൾ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് ഗ്യാലക്സി നെക്സസ്. ഗൂഗിളിനു വേണ്ടി സാംസങ്ങ് ഇലക്ട്രോണിക്സ് നിർമ്മിക്കുന്ന ഈ സ്മാർട്ട് ഫോൺ 2011നവംബർ 17 മുതൽ ലഭ്യമായിത്തുടങ്ങി[16]. ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ ശ്രേണിയിൽ മൂന്നാമത്തെ പതിപ്പാണ് ഗ്യാലക്സി നെക്സസ്. നെക്സസ് വൺ, നെക്സസ് എസ് എന്നിവയാണ് ഇതിനു മുൻപ് ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ഫോണുകൾ.
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഐസ്ക്രീം സാൻഡ്‌വിച്ച് പതിപ്പാണ് ഈ ഫോണിൽ ഗൂഗിൾ ഉപയോഗിച്ചിരിക്കുന്നത്.[17][18] ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുപയോഗിച്ച ആദ്യത്തെ ഫോണാണിത്. ഗ്യാലക്സി നെക്സസിന് ഡ്രാഗൺട്രയിൽ(Dragontrail) കർവ്ഡ് ഗ്ലാസ് പ്രതലമുള്ള ഒരു ഹൈ-ഡെഫനിഷൻ (1280 × 720) സൂപ്പർ അമോലെഡ്(AMOLED) ഡിസ്‌പ്ലേ ഉണ്ട്, ഒരു മെച്ചപ്പെട്ട ക്യാമറയാണിതിനുള്ളത്. ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ സാംസങ് ഗാലക്‌സി, ഗൂഗിൾ നെക്‌സസ് ബ്രാൻഡുകൾ തമ്മിലുള്ള കോ-ബ്രാൻഡിംഗിന്റെ ഫലമാണ് ഈ പേര്. എന്നിരുന്നാലും, "നെക്സസ്" ബ്രാൻഡിലെ ഒരു വ്യാപാരമുദ്ര കാരണം ഈ ഉപകരണം ബ്രസീലിൽ ഗ്യാലക്സി എക്സ് എന്നാണ് അറിയപ്പെടുന്നത്.[19]
ഗൂഗിൾ നെക്സസ് 4 ആണ് ഇതിനു ശേഷം ഗൂഗിൾ പുറത്തിറക്കിയ നെക്സസ് ശ്രേണിയിലുള്ള സ്മാർട്ട് ഫോൺ.