ഗ്രാൻഡ്മ മോസെസ്
ഒരു അമേരിക്കൻ നാടൻ കലാകാരിയായിരുന്നു അന്ന മേരി റോബേർട്ട്സൺ മോസെസ് അഥവാ ഗ്രാൻഡ്മ മോസെസ് (ജീവിതകാലം: സെപ്തംബർ 7, 1860 – ഡിസംബർ 13, 1961). 78 വയസ്സുള്ളപ്പോഴായിരുന്നു അവർ കാര്യമായ ചിത്രരചനയാരംഭിച്ചത്. പ്രായമേറിയ ശേഷം കലാരംഗത്ത് വിജയശ്രീലാളിതയായ ഒരു വ്യക്തിക്കുള്ള ഉദാഹരണമായി പലപ്പോഴും ഗ്രാൻഡ്മ മോസെസ് എടുത്തുകാട്ടപ്പെടുന്നു. വാർദ്ധക്യകാലത്ത് കലാരംഗം തൊഴിലാക്കി ജീവിതവിജയം കൈവരിച്ച അപൂർവ്വം ചില വനിതകളിലൊരാളായിരുന്നു ഗ്രാൻഡ്മ. അവർ രചിച്ച ചിത്രങ്ങൾ അമേരിക്കൻ ഐക്യനാടുകളിലുടനീളവും മറ്റു വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും വില്ക്കപ്പെടുകയും ചെയ്തു. ആശംസാ കാർഡുകൾ, മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ വ്യാപാരസാധ്യതകൾക്കു വേണ്ടിയും ഗ്രാൻഡ്മ മോസെസിൻറെ ചിത്രങ്ങൾ അക്കാലത്ത് ഉപയോഗിച്ചിരുന്നു. നിരവധി മ്യൂസിയങ്ങളിലെ ചിത്രശേഖരങ്ങളിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ അവരുടെ "ദ ഷുഗറിങ് ഓഫ്" എന്ന ചിത്രം 1.2 ദശലക്ഷം യു.എസ്. ഡോളറിനാണ് വില്ക്കപ്പെട്ടത്. ![]() മാഗസിൻ പുറംചട്ട, ടെലിവിഷൻ, അവരുടെ ജീവിതത്തെക്കുറിച്ചുള്ള ചലച്ചിത്രാവിഷ്കരണം എന്നിവയിലെല്ലാം മോസെസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "മൈ ലൈഫ്'സ് ഹിസ്റ്ററി" (My Life's History) എന്ന പേരിൽ മോസെസ് എഴുതിയ ആത്മകഥയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജീവിതകാലത്ത് രണ്ടു ഡോക്ടറേറ്റ് ബഹുമതികളും അവർ നേടുകയുണ്ടായി. പ്രകൃതിയെയോ, ജീവിതത്തെയോ, വികാരതീവ്രമായ സ്മരണയുണർത്തുന്ന അന്തരീക്ഷത്തെയോ കലർപ്പില്ലാതെ യഥാർത്ഥമായി ചിത്രീകരിക്കുന്നു എന്ന് മോസെസിനെക്കുറിച്ച് ദ ന്യൂയോർക്ക് ടൈംസിൽ പറയുകയുണ്ടായി. മഞ്ഞുകാലത്ത് പൊഴിയുന്ന ആദ്യത്തെ മഞ്ഞ്, വസന്തകാലത്തെ ആദ്യത്തെ പച്ചതളിർപ്പുകൾ, വ്യക്തികൾ എന്നിവയുടെ രൂപചിത്രങ്ങൾ തന്മയത്വമായി ക്യാൻവാസിലേയ്ക്കു സന്നിവേശിപ്പിക്കുവാൻ ഗ്രാൻഡ്മ മോസെസിനു കഴിഞ്ഞിരുന്നു.[1] മോസെസ് തന്റെ 12 വയസ്സുമുതൽ 15 വർഷം വരെയുള്ള കാലത്ത് ഒരു വീടുസൂക്ഷിപ്പുകാരിയായിട്ടാണു ജീവിതം നയിച്ചിരുന്നത്. ഒരു അമേരിക്കൻ പ്രിന്റ് നിർമ്മാണ കമ്പനിയായ കുറീയർ ആൻഡ് ഐവ്സ്[2] നിർമ്മിച്ച പ്രിന്റുകൾ മോസെസ് വരയ്ക്കുന്നത് ഒരു തൊഴിൽ ദാതാവിന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് അവർ അവൾക്ക് വരയ്ക്കാനുള്ള ആവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തു. വിർജീനിയയിൽ അവർ ജോലിചെയ്തിരുന്ന കൃഷിസ്ഥലത്തിനരികിൽ മോസെസും അവരുടെ ഭർത്താവും ഒരുമിച്ച് അവരുടെ വിവാഹജീവിതം ആരംഭിച്ചു. 1905-ൽ അവർ വടക്കുകിഴക്കൻ ഐക്യനാടുകളിലേയ്ക്കു മടങ്ങിയെത്തുകയും ന്യൂയോർക്കിലെ ഈഗിൾ ബ്രിഡ്ജിൽ സ്ഥിര താമസമുറപ്പിക്കുകയും ചെയ്തു. ആ ദമ്പതികൾക്ക് 10 മക്കളുണ്ടായിരുന്നതിൽ 5 പേർ മാത്രമാണ് ശൈശവകാലത്തെ അതിജീവിച്ചത്. അവരുടെ ജീവിതത്തിലുടനീളം കലയോട് അതിയായ താല്പര്യം കാണിക്കുകയും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ആർത്രൈറ്റിസ് രോഗം പിടിപെടും വരെ നൂലുപയോഗിച്ച് അലങ്കാരത്തയ്യൽ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു. ജീവിതരേഖ1860 സെപ്തംബർ 7 ന് ന്യൂയോർക്കിലെ ഗ്രീൻവിച്ചിലാണ് അന്ന മേരി റോബേർട്ടസൺ ജനിച്ചത്. മാർഗരറ്റ് ഷാനഹാൻ റോബേർട്ട്സിന്റെയും റസ്സൽ കിങ് റോബേർട്ട്സിന്റെയും 10 മക്കളിൽ മൂന്നാമത്തെയാളായിരുന്നു അന്ന. 5 സഹോദരന്മാരെയും 4 സഹോദരിമാരിമാരെയും വളർത്തിയത് മോസെസ് ആയിരുന്നു. അവരുടെ പിതാവ് കർഷകനും ഒരു ചണമില്ലുടമയുമായിരുന്നു.[3] മോസെസ് കുട്ടിയായിരിക്കുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഒറ്റ മുറിയുള്ള ഒരു പാഠശാലയിലാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്.[1] ആ പാഠശാല ഇന്ന് വെർമന്റിലെ ബെന്നിംഗ്ടൺ മ്യൂസിയമായി പ്രവർത്തിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലുള്ള മോസെസിന്റെ ചിത്രങ്ങളുടെ ഏറ്റവും കുടുതൽ ശേഖരണങ്ങൾ ഇവിടെയാണ് കാണപ്പെടുന്നത്.[4] മോസെസ് കുട്ടിയായിരിക്കുമ്പോൾ നാരങ്ങയുടെയും മുന്തിരിങ്ങയുടെയും ജൂസുകൾ ഉപയോഗിച്ച് പ്രകൃതിദൃശ്യങ്ങൾ വരച്ചിരുന്നു.[1] പ്രകൃതിദത്ത ചായമായ ഔക്കെ, ചുണ്ണാമ്പ്, പുല്ല്, മാവ്, പേസ്റ്റ്, മരപ്പൊടി തുടങ്ങിയ പ്രകൃതിജന്യ വസ്തുക്കളും ചിത്രനിർമ്മാണത്തിന് അവർ ഉപയോഗിച്ചിരുന്നു.[5] മോസെസ് 12 വയസ്സുള്ളപ്പോൾ അവരുടെ വീട് ഉപേക്ഷിക്കുകയും തൊട്ടയൽപക്കത്തുള്ള ഒരു ധനിക കുടുംബത്തിലെ വയലിൽ കഠിനമായ ജോലി ചെയ്യാനും തുടങ്ങിയിരുന്നു. 15 വർഷത്തിലധികം ആ കുടുംബത്തിൽ വീടു സൂക്ഷിച്ചും പാചകംചെയ്തും തുന്നൽപ്പണികൾ ചെയ്തും അവർ കഴിഞ്ഞിരുന്നു.[1][3] ആ കുടുംബാംഗങ്ങളിലൊരാൾ, മോസെസ് കുറീയർ ആൻഡ് ഐവ്സ് പ്രിന്റിംഗ് കമ്പനിയുടെ പ്രിന്റുകൾ വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് അവർക്ക് ചോക്കുകളും ക്രയോണുകളും വാങ്ങിക്കൊടുക്കുകയും ചെയ്തു. തുടർന്ന് അവരുടേതായ രീതിയിൽ സ്വന്തമായി ആർട്ട് വർക്കുകൾ ആരംഭിച്ചു.[5] വിവാഹവും കുട്ടികളും![]() മോസെസ് 27 വയസ്സുള്ളപ്പോൾ അവർ ജോലി ചെയ്തിരുന്ന അതേ കൃഷിസ്ഥലത്തു തന്നെ പ്രവർത്തിച്ചിരുന്ന തോമസ് സാൽമൺ മോസെസുമായി വിവാഹബന്ധത്തിലേർപ്പെടുകയും രണ്ട് ദശാബ്ദകാലത്തോളം വിർജീനിയയിലെ സ്റ്റൗൻടണിൽ താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇവർ നാലു കൃഷിസ്ഥലങ്ങളിലായി മാറി മാറി പ്രവർത്തിക്കുകയും ചെയ്തു.[3][6] കുടുംബത്തിന്റെ അധിക വരുമാനത്തിനു വേണ്ടി അന്ന ഉരുളകിഴങ്ങ് വറ്റലുണ്ടാക്കിയും അവരുടെ തന്നെ സമ്പാദ്യത്തിൽ നിന്നു വാങ്ങിയ പശുവിന്റെ പാലിൽ നിന്ന് തൈര് കടഞ്ഞെടുത്തു വിറ്റും വരുമാനമുണ്ടാക്കിയിരുന്നു. പിന്നീട് ആ ദമ്പതികൾ ചേർന്ന് ഒരു വയൽ സ്വന്തമാക്കുകയും ചെയ്തു.[3] ദമ്പതിമാർക്ക് 10 മക്കളുണ്ടായിരുന്നതിൽ 5 പേർ മാത്രമാണ് ശൈശവകാലം അതിജീവിച്ചത്. എന്നിരുന്നാലും മോസെസ് ജീവിച്ചിരുന്ന ഷെനൻഡോഹ് താഴ്വര[7] അവർ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. 1905-ൽ അവളുടെ ഭർത്താവിന് അത്യാവശ്യമായി മാറി താമസിക്കേണ്ടി വന്നതിനാൽ അവർ ന്യൂയോർക്കിലെ ഈഗിൾ ബ്രിഡ്ജിലെ കൃഷിസ്ഥലത്തേയ്ക്ക് മാറി താമസിച്ചു. 1927-ൽ തോമസ് മോസെസിന് 67 വയസ്സായപ്പോൾ അദ്ദേഹം ഹൃദയസ്തംഭനത്താൽ മരണപ്പെട്ടു. പിന്നീട് അവരുടെ മകൻ ഫോറസ്റ്റ്, കൃഷികാര്യങ്ങളിൽ അവരെ സഹായിച്ചു. ![]() മോസെസ് പുനർവിവാഹം ചെയ്യാതെ 1936-ൽ അവരുടെ മകളുടെ കൂടെ താമസിക്കാൻ തുടങ്ങി.[1][3][8] അന്ന മോസെസ്, മദർ മോസെസ് എന്നും ഗ്രാൻഡ്മ മോസെസ് എന്നും പിൽക്കാലത്ത് അറിയപ്പെടാൻ തുടങ്ങി. അവരുടെ ആദ്യത്തെ ചിത്രപ്രദർശന വേളയിൽ മിസ്സിസ് മോസെസ് എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രസ്സുകാർ അതിനെ ഗ്രാൻഡ്മ മോസെസ് എന്ന് മൊഴിമാറ്റം ചെയ്ത് ഒടുവിൽ അത് അവരുടെ വിളിപ്പേരാകുകയും ചെയ്തു.[9] അലങ്കാര കലകൾ![]() ഒരു യുവഭാര്യയും മാതാവുമെന്ന നിലയിൽ മോസെസ് തന്റെ ഭവനത്തിൽ ഒരു സൃഷ്ടിപരമായ ജീവിതമാണു നയിച്ചിരുന്നത്. ഉദാഹരണത്തിന്, 1918-ൽ ഒരു ഫയർബോർഡ് (ചിമ്മിനി ബോർഡ്) അലങ്കരിക്കുവാനായി ഹൗസ്പെയിന്റ് ആണ് അവർ ഉപയോഗിച്ചത്. 1932-ൽ മോസെസ് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി നൂൽ ഉപയോഗിച്ച് എമ്പ്രോയിഡറി ചിത്രങ്ങൾ നിർമ്മിച്ചു.[3][8] ലൂസി ആർ ലിപ്പാർഡിന്റെ വിവരണം പോലെ,[9] ഒരു "അഭിരുചി കല" എന്ന നിലയിൽ അവർ മനോഹരമായ അലങ്കാരത്തുന്നലുകളുള്ള വസ്തുക്കൾ സൃഷ്ടിച്ചിരുന്നു.[10] മോസസിന് 76 വയസ്സായപ്പോൾ, സന്ധിവാതം മൂലമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണമായി എംമ്പ്രോയിഡറി ചെയ്യുകയെന്നത് അത്യന്തം ക്ലേശകരവും വേദനാജനകവുമായിത്തീർന്നിരുന്നു. അവരുടെ സഹോദരി സെലെസ്റ്റിയ, പെയിന്റിംഗ് ആയിരിക്കും ഈ സാഹചര്യത്തിൽ അവർക്കു കൂടുതൽ യോജിച്ച പ്രവൃത്തിയെന്ന് അഭിപ്രായപ്പെടുകയും ഈ ആശയം മോസസിന്റെ പെയിന്റിംഗ് കരിയർ 70 കളുടെ അവസാനം വരെ ഉത്തേജകമാക്കുന്നതിനു സഹായകമാകുകയും ചെയ്തു. അവരുടെ വലതു കൈക്ക് പരിക്കേറ്റപ്പോൾ അവർ ഇടതു കൈയുപയോഗിച്ച് പ്രവർത്തിക്കാൻ തുടങ്ങി. കലാ ജീവിതംപ്രായമേറെ ചെന്നിട്ടും പെയിന്റ് ചെയ്യുന്നതിൽ താത്പര്യം തോന്നിയത് കുട്ടിക്കാലത്തെ അവരുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു. അവരുടെ കാർഷികജീവിതത്തിനിടയിൽ പെയിന്റിംഗിന് ഒട്ടുംതന്നെ സമയം ലഭിച്ചിരുന്നില്ല. പെയിന്റ് ചെയ്യുന്നതിനുള്ള അവരുടെ വികാരം മാറ്റിവയ്ക്കാൻ അവർ അക്കാലത്തു ബാധ്യസ്ഥയായിരുന്നു. 92-ാം വയസ്സിൽ അവർ ഇങ്ങനെ എഴുതി, "ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ, എൻറെ അച്ഛൻ എനിക്കും എന്റെ സഹോദരന്മാർക്കും വേണ്ടി വെള്ളക്കടലാസുകൾ സൂക്ഷിച്ചുവെക്കും. ഞങ്ങൾ ചിത്രങ്ങൾ വരയ്ക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടു, ഒരു ഷീറ്റിന് ഒരു പെന്നി വീതം സമ്മാനമായി നല്കിയിരുന്നു. കൂടുതൽ കാലം കാൻഡിയും നല്കിയിരുന്നു."[11] അവരുടെ പിതാവിന്റെ പ്രോത്സാഹനമായിരുന്നു പെയിന്റ് ചെയ്യാനുള്ള വികാരം നൽകിയത്, പിന്നീട് ഈ സ്വപ്നം അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ശൈലി![]() മോസെസ് തന്റെ രചനാപാടവത്തിലൂടെ പ്രകൃതിയെ വരച്ചുകാട്ടുകയും[3] അവയെ അവർ "പഴയകാല" ന്യൂ ഇംഗ്ലണ്ട് ഭൂപ്രകൃതികളെന്ന് പേരിട്ടു വിളിക്കുകയും ചെയ്തു. " എനിക്കു പ്രചോദനം ലഭിക്കുന്നയുടനെ ചിത്രരചനയാരംഭിക്കുകയാണു പതിവ്. അപ്പോൾ ഞാൻ എല്ലാം മറക്കും, കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നത് ഒഴികെ, എല്ലാം എങ്ങനെ ചിത്രീകരിക്കാം, നമ്മൾ ജീവിച്ചിരുന്നത് എങ്ങനെ എന്ന് ആളുകൾക്ക് മനസ്സിലാകും എന്നുമാത്രം ഞാൻ ചിന്തിച്ചു."[1] തന്റെ കലാസൃഷ്ടികളിൽനിന്ന്, ട്രാക്ടറുകൾ, ടെലിഫോൺ തൂണുകൾ തുടങ്ങിയ ആധുനിക ജീവിത ദൃശ്യങ്ങളെ അവർ ഒഴിവാക്കി.[13] അവരുടെ ആദ്യകാല രചനാ ശൈലി കുറേക്കൂടി വ്യക്തിഗതവും എന്നാൽ കൂടുതൽ യാഥാസ്ഥിതികവും പ്രാകൃതവുമായിരുന്നു. അടിസ്ഥാനപരമായ കാഴ്ചപ്പാടിൽ ഒരുപക്ഷേ ഇത് അറിവില്ലായ്മയെയോ അല്ലെങ്കിൽ തിരസ്ക്കരിക്കപ്പെട്ടതോ ആയിരിക്കാം.[14][15]തുടക്കത്തിൽ അവർ ലളിതമായ കോമ്പോസിഷനുകൾ സൃഷ്ടിച്ചു, അല്ലെങ്കിൽ നിലവിലുള്ള ഇമേജുകൾ പകർത്തി. അവരുടെ കലാജീവിതം പുരോഗമിച്ചപ്പോൾ ഗ്രാമീണ ജീവിതത്തിന്റെ സങ്കീർണമായ, വിശാലമായ രചനകൾ സൃഷ്ടിക്കപ്പെട്ടു. [16] അവർ സമൃദ്ധമായ ചിത്രങ്ങൾ കൈവശമുള്ള ഒരു ചിത്രകാരി ആയിരുന്നു. മൂന്നു ദശാബ്ദങ്ങളിൽ ഏകദേശം 1,500-ൽപ്പരം ക്യാൻവാസ് അവർ സൃഷ്ടിച്ചു.[16] ഒരു പെയിന്റിംഗിന് അതിന്റെ വലിപ്പം അനുസരിച്ച് മോസെസ് 3 മുതൽ 5 ഡോളർ വരെയേ ഈടാക്കിയിരുന്നുള്ളൂ. പ്രശസ്തി വർദ്ധിച്ചതോടെ, അവരുടെ ചിത്രങ്ങൾ 8,000 മുതൽ 10,000 വരെ ഡോളറിനു വിറ്റു.[1]പിയർ ബ്രൂഗൽ ദ് എൽഡർ എന്നറിയപ്പെടുന്ന ശീതകാല ചിത്രകാരന്റെ ശീതകാല പെയിന്റിംഗുകൾ അവർ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അവരുടെ ശീതകാല പെയിന്റിംഗുകൾ അതിനെ അനുസ്മരിപ്പിക്കുന്നു.[17] അവരുടെ സൃഷ്ടിയുടെ ഒരു ജർമ്മൻ ആരാധകൻ പറഞ്ഞു, "അവരുടെ പെയിന്റിംഗുകളിൽ നിന്ന് വെളിച്ചം നിറഞ്ഞ ഒരു ശുഭപ്രതീക്ഷയും, അവർ നമ്മെ കാണിക്കുന്ന ലോകവും നല്ലതും മനോഹരവുമാണ്. നിങ്ങൾക്ക് ഈ ചിത്രങ്ങൾ വീട്ടിലുണ്ടെന്ന് തോന്നിയാൽ അവയുടെ അർത്ഥവും നിങ്ങൾക്കറിയാം. ഇന്നത്തെ വിശ്രമമില്ലായ്മയും ഇന്നത്തെ നാഡീരോഗത്തിൻറെ അരക്ഷിതാവസ്ഥയും മോസെസിനെ ലളിതവും ഉറപ്പായതുമായ ഭാവം ആസ്വദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു."[1] പ്രാരംഭ പ്രദർശനങ്ങൾ![]() 1938-ൽ ഹൂസിക്ക് ഫാൾസിലേക്കുള്ള സന്ദർശനവേളയിൽ ലൂയി ജെ. കാൽഡോർ ന്യൂയോർക്കിലെ ഒരു എൻജിനീയറായി ജോലിചെയ്തിരുന്ന ഒരു കലാകാരൻ, ഒരു മരുന്നുകടയുടെ ജാലകത്തിൽ മോസെസ് വരച്ച ചിത്രങ്ങൾ കണ്ടെടുത്തു. ഈ ചിത്രങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം അവരുടെ ഈഗിൾ ബ്രിഡ്ജിൽ വീട്ടിൽ നിന്ന് പത്തിൽ കൂടുതൽ ചിത്രങ്ങൾ ഓരോന്നിനും 3 ഡോളർ അല്ലെങ്കിൽ 5 ഡോളർ വീതവും കൊടുത്തു വാങ്ങി. അടുത്ത വർഷം, മൂന്ന് ഗ്രാൻഡ്മ മോസെസ് പെയിന്റിംഗുകൾ "സമകാലിക അജ്ഞാത അമേരിക്കൻ ചിത്രകാരന്മാർ" എന്ന പേരിൽ ന്യൂയോർക്ക് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എക്സിബിഷനിൽ ഉൾപ്പെടുത്തി. ഒട്ടോ കാലിറിന്റെ ഗാലറി സെന്റ് എട്ടീനെയിൽ 1940 ഒക്ടോബറിൽ അതേ നഗരത്തിൽ തന്നെ വാട്ട് എ ഫാം വൈഫ് പെയിൻറഡ് എന്നപേരീൽ അവരുടെ ആദ്യ ഏകാംഗ പ്രദർശനം നടത്തി.[3][9] അടുത്ത നവംബർ 15 ന് ഗിംബേലിന്റെ ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ 50 പെയിന്റിംഗുകൾ പ്രദർശിപ്പിച്ചു. കൗണ്ടി മേളയിൽ മോസെസിന് പുരസ്കാരങ്ങൾ ലഭിച്ചിരുന്ന അവരുടെ ബേക്ക് ചെയ്ത വസ്തുക്കളുടെയും മാതൃകകൾ അവരുടെ ആർട്ട് ഡിസ്പ്ലേകളിൽ ഉൾപ്പെടുന്നു. മാസങ്ങൾക്കുള്ളിൽ അവരുടെ മൂന്നാമത്തെ സോളോ ഷോ വാഷിംഗ്ടൺ ഡി.സിയിൽ നടന്നു.[9] 1944-ൽ അവർ അമേരിക്കൻ ബ്രിട്ടീഷ് ആർട്ട് സെന്റർ, ഗാലറി സെന്റ് എട്ടീനെ എന്നിവയെ പ്രതിനിധീകരിച്ചു. അത് അവരുടെ ചിത്രങ്ങളുടെ വിൽപ്പന വർദ്ധിപ്പിച്ചു. അടുത്ത 20 വർഷങ്ങളിൽ യൂറോപ്പിലും അമേരിക്കയിലും അവരുടെ പെയിന്റിംഗുകൾ പ്രദർശിപ്പിച്ചിരുന്നു.[3] ഓട്ടോ കാലിർ അവർക്കായി ഗ്രാൻഡ്മ മോസസ് പ്രോപ്പർട്ടീസ് എന്ന കമ്പനി സ്ഥാപിച്ചു.[5] ഗ്രാന്റ്മാ മോസെസിന്റെ പെയിന്റിങ്ങുകൾ അമേരിക്കൻ അവധിക്കാലങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്നു. അതിൽ, നന്ദിരേഖപ്പെടുത്തൽ, ക്രിസ്തുമസ്, മദേഴ്സ് ഡേ തുടങ്ങിയവ ഉൾപ്പെടുന്നു.1950 കളിലെ ചിത്രകലാപ്രദർശനത്തിൽ ലോകമെമ്പാടുമുള്ള പ്രദർശന റെക്കോർഡുകൾ തിരുത്തിയിരുന്നു. കലയുടെ ചരിത്രകാരനായ ജൂഡിത് സ്റ്റിൻ ഇങ്ങനെ പറഞ്ഞു: "വീട്ടമ്മമാർ, വിധവകൾ, വിരമിച്ചവർ എന്നിവരുടെ പ്രചോദനമായി ഒരു സാംസ്കാരിക ചിഹ്നമായി, മോസെസ് പരാമർശിക്കപ്പെട്ടു."[9] ഹാൾമാർക്ക് ഗ്രീറ്റിംഗ് കാർഡുകൾ, ടൈലുകൾ, ഫർണീച്ചറുകൾ[3] മിനറലുകൾ എന്നിവയിൽ അവരുടെ പെയിന്റിംഗ് പുനർനിർമ്മിച്ചു. കാപ്പി, ലിപ്സ്റ്റിക്ക്, സിഗററ്റ്, ക്യാമറകൾ തുടങ്ങിയ വിപണന ഉൽപ്പന്നങ്ങൾക്കും അവരുടെ ചിത്രങ്ങൾ ഉപയോഗിച്ചു.[9] ബഹുമതികൾ![]() 1950-ൽ നാഷണൽ പ്രസ് ക്ലബ്ബിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഞ്ച് വനിതകളിൽ ഒരാളായിരുന്നു മോസെസ്. നാഷണൽ അസോസിയേഷൻ ഓഫ് ഹൗസ് വസ്ത്ര നിർമ്മാതാക്കൾ 1951 ൽ വുമൺ ഓഫ് ദി ഇയർ' അവാർഡ് നൽകി മോസെസിനെ ആദരിച്ചിരുന്നു. 88-ആമത്തെ വയസ്സിൽ ഗ്രാന്റ്മാ മോസെസിനെ മേഡ്മോയിസെല്ലെ മാഗസിൻ യങ് വുമൺ ഓഫ് ദി ഇയർ എന്നു പേരിട്ടു.[9] രണ്ട് ഡോക്ടറൽ ബഹുമതി ലഭിച്ചു. 1949 ൽ റസ്സൽ സേജ് കോളേജിൽ നിന്ന് ആദ്യത്തേ പുരസ്കാരവും പിന്നീട് രണ്ടുവർഷം കഴിഞ്ഞ് മൂർ കോളേജ് ഓഫ് ആർട്ട് ആന്റ് ഡിസൈൻ. കോളേജിൽ നിന്ന് രണ്ടാമത്തെ പുരസ്കാരവും നേടിയിരുന്നു.[1] 1949-ൽ രാഷ്ട്രപതി ഹാരി എസ് ട്രൂമൻ ആർട്ടിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്കായി നാഷണൽ വനിതാ പ്രസ് ക്ലബ് ട്രോഫി പുരസ്കാരം നൽകി ഗ്രാൻഡ്മ മോസെസിനെ ആദരിച്ചു. ജെറോം ഹിൽ 1950-ൽ സംവിധാനം ചെയ്ത മോസെസിൻറെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1952-ൽ അവരുടെ ആത്മകഥയായ മൈ ലൈഫ്സ് ഹിസ്റ്ററി പ്രസിദ്ധീകരിച്ചു.[3] അതിൽ അവർ പറഞ്ഞു, "എന്റെ ജീവിതത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ഒരു നല്ല ദിനത്തിന്റെ പ്രവർത്തനം പോലെ ഞാൻ അത് ചെയ്തു, എനിക്ക് അതിൽ തൃപ്തിയുണ്ട്. അതിൽ ഞാൻ സന്തുഷ്ടയായിരുന്നു, എനിക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു. ഒപ്പം ജീവിതത്തിലെ ഏറ്റവും മികച്ച ജീവിതത്തിൽ മികച്ച ജീവിതത്തെ ഞാൻ സൃഷ്ടിച്ചു. ജീവിതം നമ്മൾ ഉണ്ടാക്കുന്നതാണ്, അത് എല്ലായ്പ്പോഴും, അങ്ങനെതന്നെ ആയിരിക്കും.[1] 1955-ൽ മോസെസ് എഡ്വേർഡ് ആർ. മുർറോ ആതിഥ്യമരുളുന്ന ഒരു ടെലിവിഷൻ പരിപാടിയായ സീ ഇറ്റ് നൗവിൽ അതിഥിയായി പ്രത്യക്ഷപ്പെട്ടു. ശേഷകാല ജീവിതവും മരണവും![]() മോസെസ്, സൊസൈറ്റി ഓഫ് മേയ്ഫ്ലവർ ഡിസെൻഡന്റ്സ്-ന്റെയും ഡൗട്ടേഴ്സ് ഓഫ് ദ അമേരിക്കൻ റെവല്യൂഷന്റെയും അംഗമായിരുന്നു.[1] ന്യൂയോർക്ക് ഗവർണ്ണർ നെൽസൺ റോക്ക്ഫെല്ലർ അവരുടെ 100-ാം ജന്മദിനം ഗ്രാൻഡ്മ മോസെസ് ദിനം ആയി ആചരിച്ചു. 1960 സെപ്തംബർ 19 ന് ലൈഫ് മാഗസിൻ അവരുടെ പിറന്നാളിന്റെ ഭാഗമായി കവർ പേജിൽ മോസെസിന്റെ ചിത്രമായിരുന്നു പ്രസിദ്ധീകരിച്ചത്.[3] 1961-ൽ കുട്ടികൾക്കുള്ള കഥാപുസ്തകമായി ഗ്രാൻഡ്മ മോസെസ് സ്റ്റോറി ബുക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി.[1] 1961 ഡിസംബർ 13 ന് തന്റെ 101-ാമത്തെ വയസ്സിൽ ന്യൂയോർക്കിലെ ഹൂസിക്ക് ഫാൾസിലുള്ള ഹെൽത്ത് സെന്ററിൽ വച്ച് ഗ്രാൻഡ്മ മോസെസ് അന്തരിച്ചു. ശവസംസ്കാര ചടങ്ങുകൾ മാപ്ൾ ഗ്രോവ് സെമിത്തേരിയിലായിരുന്നു നടന്നത്.[3] അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി മോസെസിന്റെ മരണാനന്തരം ഇപ്രകാരം പറയുകയുണ്ടായി. "അമേരിക്കൻ ജീവിതത്തിൽ നിന്ന് സ്നേഹനിധിയായ ഒരു വ്യക്തിത്വം നഷ്ടപ്പെട്ടു. എല്ലാ അമേരിക്കക്കാരും അവരുടെ നഷ്ടത്തിൽ വിലപിക്കുന്നുണ്ട്".[1] മോസെസിന്റെ മരണശേഷം അമേരിക്കൻ ഐക്യനാടുകളിലും, വിദേശരാജ്യങ്ങളിലും അവരുടെ ചിത്രങ്ങളുടെ നിരവധി പ്രദർശനങ്ങൾ നടത്തുകയുണ്ടായി.[3] പൈതൃകം![]()
ശേഖരണങ്ങൾ
പ്രവർത്തനങ്ങൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾGrandma Moses എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia