ഗ്വാരാനീ ഭാഷ (/ˈɡwɑːrəniː/ or /ɡwærəˈniː/), കൂടുതൽ കൃത്യമായി പരഗ്വൻ ഗ്വാരാനീ (endonym avañe'ẽ [aʋãɲẽˈʔẽ] 'ജനങ്ങളുടെ ഭാഷ') തെക്കൻ അമേരിക്കയിലെ ഒരു തദ്ദേശീയ ഭാഷ ആണ്. ടുപി-ഗുറാനി കുടുംബത്തിൽ ആണ് ഈ ഭാഷ പെടുന്നത്. പരഗ്വയിലെ ഒരു ഔദ്യോധിക ഭാഷ ആണ് ഗ്വാരാനീ. ഒരു ഭാഷ മാത്രം സംസാരിക്കാൻ അറിയാവുന്ന പരഗ്വൻ ഗ്രാമങ്ങളിൽ പ്രധാന ഭാഷ ഇതാണ്.[3][4] പരഗ്വ കൂടാതെ അയൽ രാജ്യങ്ങളായ അർജന്റീന (വടക്കു-കിഴക്കൻ പ്രദേശം). തെക്കു-കിഴക്കൻ ബൊളീവിയ, ബ്രസീൽ എന്നിവിടങ്ങളിലും ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്. അർജന്റീനയിലെ കോറിന്റസ് പ്രവിശ്യയിൽ രണ്ടാമത്തെ ഔദ്യോധിക ഭാഷയാണ് ഗ്വാരാനീ ഭാഷ[5]
ഗ്വാരാനീ അമേരിക്കയിലെ വളരെ പ്രചുരപ്രചാരമുള്ള ഒരു തദ്ദേശീയ ഭാഷ ആണ്. തദ്ദേശീയരല്ലാത്തവർ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഒരു ഭാഷ കൂടിയാണ് ഗ്വാരാനീ. ഇത് വളരെ അസ്വാഭാവികമായ കാര്യമാണ്. യൂറോപ്യൻ കൊളോണിയൽ ഭാഷകളായ സ്പാനിഷ് ഭാഷകൾ കൂടുതൽ സ്വീകാര്യത നേടുക ആണ് സാധാരണ തെക്കേ അമേരിക്കയിൽ സംഭവിക്കുന്നത്.
ചരിത്രം
പൊതുവായ വിശ്വാസത്തിനു എതിരായി ജെസ്യൂട് അധിനിവേശം മൂലമല്ല ഈ ഭാഷ ഇവിടെ പ്രചാരം നേടിയത്. പഠനങ്ങൾ തെളിയിക്കുന്നത് പരഗ്വയിലെ പ്രധാന ഭാഷ അധിനിവേശത്തിനു മുൻപും പിൻപും Guarani തന്നെ ആയിരുന്നു എന്നാണു.[6][7]
Mayma yvypóra ou ko yvy ári iñapyty'yre ha eteĩcha tekoruvicharenda ha akatúape jeguerekópe; ha ikatu rupi oikuaa añetéva ha añete'yva, iporãva ha ivaíva, tekotevẽ pehenguéicha oiko oñondivekuéra.[8]
സാഹിത്യം
ഗ്വാരാനീ ഭാഷയിലെ ബൈബിൾ അറിയപ്പെടുന്നത് Ñandejara Ñe'ẽ എന്നാണു
[9]
↑Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Paraguayan Guaraní". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
↑Wilde, Guillermo (2001). "Los guaraníes después de la expulsión de los jesuitas: dinámicas políticas y transacciones simbólicas". Revista Complutense De Historia De América (in സ്പാനിഷ്). 27.
↑Telesca, Ignacio (2009). Tras los expulsos: cambios demográficos y territoriales en el paraguay después de la expulsión de los jesuitas. Asunción: Universidad Católica "Nuestra Señora De La Asunción".