ഘാഗ്ര നദി

ഘാഗ്ര നദി
ഗംഗയുടെ പോഷകനദികളായ ഘാഗ്ര ഗന്തകി എന്നിവയുടെ ഭൂപടം
ഗംഗയുടെ പോഷകനദികളായ ഘാഗ്ര ഗന്തകി എന്നിവയുടെ ഭൂപടം
ഉത്ഭവം ഹിമാലയം, ടിബറ്റ്
നദീമുഖം/സംഗമം ചപ്ര,ഗംഗ
നദീതട സംസ്ഥാനം/ങ്ങൾ‍ ടിബറ്റ്,ഇന്ത്യ
നീളം 917 കി മീ.
ഉത്ഭവ സ്ഥാനത്തെ ഉയരം 3962 മീറ്റർ

നേപ്പാളിലൂടെയും വടക്കേ ഇന്ത്യയിലൂടെയും ഒഴുകുന്ന ഒരു നദിയാണ് ഘാഗ്ര. നേപ്പാളി‍ലും ടിബറ്റിലും ഗോഗ്ര, കർനാലി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. രാമായണത്തിൽ കാണുന്ന സരയു നദി ഘാഗ്ര തന്നെയാണെന്നും അതിന്റെ പോഷക നദിയാണെന്നും രണ്ട് വാദങ്ങളുണ്ട്. ഗംഗാ നദിയുടെ ഏറ്റവും നീളമേറിയ പോഷകനദികളിൽ ഒന്നാണ് ഘാഗ്ര. ഏകദേശം 917 കിലോമീറ്റർ(570 മൈൽ) നീളമുണ്ട്. ഉത്തർ പ്രദേശിലെ പ്രധാന വാണിജ്യ നദീ പാതകളിൽ ഒന്നാണിത്.

ഉദ്ഭവസ്ഥാനം

ടിബറ്റിലെ ഹിമാലയ പർ‌വതത്തിന്റെ തെക്കൻ ചെരുവിലാണ് ഘാഗ്രയുടെ ഉദ്ഭവം. സമുദ്രനിരപ്പിൽ‌നിന്ന് ഏകദേശം 13000 അടി(3962 മീറ്റർ) ഉയരത്തിലാണ് ഈ പ്രദേശം.

പ്രയാണം

നേപ്പാളിൽ കർനാലി എന്ന പേരിൽ ‍തെക്ക് ദിശയിൽ ഒഴുകുന്നു. ഉത്തർ പ്രദേശ് സംസ്ഥാനത്തിൽ തെക്ക് ദിശയിൽ ഒഴുകി ചപ്ര പട്ടണത്തിലെത്തുന്നു. അവിടെവച്ച് ഘാഗ്ര ഗംഗയോട് ചേരുന്നു.

നദീതീരത്തെ പ്രധാന പട്ടണങ്ങൾ

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya