ചിന്മയി
ദക്ഷിണേന്ത്യയിലെ ചലച്ചിത്രപിന്നണിഗായികയാണ് ചിന്മയി എന്ന ചിന്മയി ശ്രീപാദ (തമിഴ്: சின்மயி ஸ்ரீபாதா). 1984 സെപ്റ്റംബർ 10 നു മുംബയിലാണ് ചിന്മയിയുടെ ജനനം. ചിന്മയിക്ക് 1 വയസ്സു കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും വേർപിരിഞ്ഞു. റ്റി. പത്മഹാസിനി ഒരു സംഗീത്ജ്ഞയും സംഗീത അദ്ധ്യാപികയുമായ അമ്മയോടൊപ്പം താമസം ചെന്നെയിലേയ്ക്ക് മാറ്റി. കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ചിന്മയിയുടെ ആദ്യ ഗുരുവും സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അമ്മ തന്നെയായിരുന്നു. 2002-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയപുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദേശീയപുരസ്കാരം ലഭിച്ചില്ല എങ്കിലും തമിഴ്നാട് സർക്കാരിന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഈ ഗാനത്തിനു ലഭിച്ചു[1]. അവലംബം
Chinmayi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia